ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു 'ഭക്തന്റെ'ക്ഷമ നശിച്ച സംഭവം ഏറെ വാര്‍ത്താപ്രാധാന്യം നേടുകയാണ്. ക്ഷമ നശിച്ച ഭക്തന് കാട്ടികൂട്ടിയ കാര്യങ്ങള്‍ മറ്റ് ഭക്തരില്‍ പോലും ഞെട്ടലുണ്ടാക്കി.
ദൈവം വിളി കേട്ടില്ല എന്നതാണ് യുവാവിന്റെ പരാതി. ഇതേ തുടര്‍ന്ന് 24കാരനായ യുവാവ് രണ്ട് ക്ഷേത്രങ്ങളാണ് അടിച്ചു തകര്‍ത്ത് ദൈവത്തോട് പ്രതികാരം ചെയ്തത്. ചന്ദന്‍ നഗര്‍, ഛത്രിപുര എന്നിവിടങ്ങളിലെ രണ്ട് ക്ഷേത്രങ്ങളാണ് തകര്‍ന്നത്.
സംഭവം ഇങ്ങനെ: യുവാവ് നന്നേ ചെറുപ്പമായിരിക്കുമ്പോള്‍ ഒരു അപകടത്തില്‍ ഇയാളുടെ കണ്ണുകള്‍ക്ക് പരിക്കേറ്റിരുന്നു. അന്ന് മുതല്‍ കയറുന്ന എല്ലാ ക്ഷേത്രത്തിലും ഇയാള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളു. കണ്ണ് ശരിയാകണം എന്ന് മാത്രം. പക്ഷെ അയാള്‍ എത്ര വളര്‍ന്നിട്ടും കണ്ണ് ശരിയാകാതെ വന്നപ്പോള്‍ ദൈവം വിളികേള്‍ക്കുന്നില്ല എന്ന തോന്നലാണ് ഈ അക്രമത്തിന് കാരണമായത്.
പ്രതി മാനികാസ്വാസ്ഥ്യമുള്ളയാളാണെന്ന് കരുതുന്നതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നനും അഡിഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രശാന് ചൗബെ വ്യക്തമാക്കി.