തണുപ്പ് കൂടിയ പ്രദേശത്ത് നിന്ന് ഭക്ഷണം കഴിച്ചപ്പോള്‍ കണ്‍പീലിയും മുടിയും മാത്രമല്ല കഴിക്കാനെടുത്ത ന്യൂഡില്‍സ് വരെ മരവിച്ച് ഐസായി പോയി!!! അതിശയിപ്പിക്കുന്ന വീഡിയോ...
Story Dated: 2023-01-10
അതിശൈത്യത്തില്‍ വലയുകയാണ് പല രാജ്യങ്ങളും. മഞ്ഞ് മൂടിയ പലയിടത്തെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
തണുപ്പ് കൂടി പ്രദേശത്ത് നിന്ന് ഭക്ഷണം കഴിക്കുകയാണ് ഒരാള്‍. ആവി പറക്കുന്ന ഭക്ഷണം കഴിക്കുകയല്ല ഇയാള്‍. പകരം കഴിക്കാനെടുത്ത ഭക്ഷണം പോലും മരവിച്ച അവസ്ഥയിലാണ് ഇയാളുടെ കൈയ്യില്‍ ഇരിക്കുന്നത്.
ജെയ്ക്ക് ഫിഷര്‍ എന്നൊരാളാണ് കൊടും തണുപ്പില്‍ നൂഡില്‍സ് കഴിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. ന്യൂഡില്‍സ് വടിപോലെ ആയപ്പോള്‍ അതാ അയാളുിടെ മുഖത്ത് താടിയിലും മുടിയിലും എന്തിന് കണ്‍പീലിയില്‍ വരെ ഐസായി മരവിച്ച് ഇരിക്കുന്ന അവസ്ഥ.
ഈ വീഡിയോ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പക്ഷെ ഇത് എവിടെയാണെന്ന് വീഡിയോയില്‍ വ്യക്തമല്ല. അതുകൊണ്ട് തന്നെ വീഡിയോയെ സംശയത്തോടെ നോക്കുന്നവരും കമന്റിലുണ്ട്.
More Latest News
വീട്ടില്‍ പണിക്കെത്തിച്ച ഹിറ്റാച്ചി സ്വയം പ്രവര്‍ത്തിപ്പിച്ചു; പാലായില്‍ തല യന്ത്രത്തില്‍ കുരുങ്ങി 62 കാരനായ ഗൃഹനാഥന് ദാരുണാന്ത്യം
കോട്ടയം പാലായില്‍ മണ്ണുമാന്തിയന്ത്രത്തിന് ഇടയില്‍ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പയപ്പാര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് രാജുവാണ് (62) മരിച്ചത്. ഡ്രൈവര്‍ മാറിയ സമയത്ത് വീട്ടില്‍ പണിക്കെത്തിച്ച ഹിറ്റാച്ചിയില്‍ കയറി സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം .ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളില്‍ പോളിന്റെ തല കുടുങ്ങുകയായിരുന്നു.
ഹിറ്റാച്ചി മറിഞ്ഞ് രാജുവിന്റെ തല റബര്‍ മരത്തിലിടിച്ചായിരുന്നു മരണം. വിവരമറഞ്ഞ് പൊലീസും അഗ്‌നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോളിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
'കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്'; ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് സതീഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് താന്‍ സാക്ഷിയാണ്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസ് നടക്കുന്ന 2021 ല്‍ ബിജെപിയുടെ തൃശൂര്‍ ഓഫീസില്‍ സെക്രട്ടറിയായിരുന്നു തിരൂര്‍ സതീഷ്.കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ബിജെപി ജില്ലാ ഭാരവാഹികള്‍ വിളിച്ച് ജില്ലാ ഓഫീസിലേക്ക് ചില മെറ്റീരിയലുകള്‍ വരുന്നുണ്ടെന്ന് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ജില്ലാ ഓഫീസിലെത്തിയത്. ധര്‍മരാജന്‍ എന്നയാളാണ് പണം എത്തിച്ചത്. ആറോളം ചാക്കുകെട്ടുകള്‍ ഉണ്ടായിരുന്നു. പണമാണെന്ന് തനിക്ക് ആദ്യം മനസിലായിരുന്നില്ല. പണം കൊണ്ടുവന്നവര്‍ക്ക് മുറിയെടുത്ത് നല്‍കിയത് താനാണ്. ആ പണം പിന്നീട് കൊടകരയിലേക്ക് കൊണ്ടുപോയെന്നും തിരൂര്‍ സതീഷ് വെളിപ്പെടുത്തി.
2021 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകയില്‍ നിന്ന് കേരളത്തില്‍ എത്തിച്ച പണമായിരുന്നു മോഷണം പോയതെന്നായിരുന്നു ആരോപണം. ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം. തൃശൂരില്‍ നിന്ന് ബിജെപിയുടെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് ആരോപിച്ച പണം കൊടകരയില്‍വെച്ച് വ്യാജ അപകടം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൂന്നരക്കോടി രൂപയാണ് കവര്‍ന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസില്‍ 23 പേരെ അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണത്തില്‍ ഇതുവരെ ഒരു കോടി 47 ലക്ഷം രൂപ മാത്രമാണ് കണ്ടെത്താനായത്.
വാറ്റ്ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ആനുവല്‍ കണ്‍വന്‍ഷന്‍ ഇന്നും നാളെയും, ജേക്കബ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും
വാറ്റ്ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ ആനുവല്‍ കണ്‍വന്‍ഷന്‍ ഇന്ന് വൈകിട്ട് 6:30 മുതല്‍ ഒന്‍പതു മണിവരെയും നാളെ വൈകിട്ട് 6:30 മുതല്‍ ഒന്‍പതു മണി വരെയും വാറ്റ്ഫോര്‍ഡില്‍ ഹോളിവെല്‍ പ്രൈമറി സ്‌ക്കൂളില്‍ ഐപിസി യുകെ ആന്റ് അയര്‍ലന്റ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. അനേക രാജ്യങ്ങളില്‍ ശക്തമായി സുവിശേഷം പ്രസംഗിക്കുന്ന കോഴിക്കോട്ടുള്ള കിങ്ങ്സ് റിവൈവല്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്റര്‍ നോബിള്‍ പി തോമസ് ദൈവ വചനം പ്രസംഗിക്കുകയും പ്രത്യേക വിഷയങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. വെള്ളിയാഴ്ച വര്‍ഷിപ്പിനു വാറ്റ്ഫോര്‍ഡ് ചര്‍ച്ചിനോടൊപ്പം നാട്ടില്‍ നിന്നും വന്നിരിക്കുന്ന ബ്രദര്‍ സാംസണ്‍ ചെങ്ങന്നുര്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച്ച ഉച്ചക്ക് മൂന്നു മണി മുതല്‍ 5:30 വരെ യൂത്തിനുള്ള സെക്ഷനില്‍ പാസ്റ്റര്‍ ഏബന്‍ മാത്യു യുകെ വചനം പ്രസംഗിക്കുകയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കുന്നു. ഞായറാഴ്ച ഡബ്ല്യുബിപിഎഫ് സഭകളുടെ ഒരുമിച്ചുള്ള ആരാധനയും കര്‍തൃ മേശയും 10 മണിക്കു തുടങ്ങി ഒരു മണിക്കു നിര്‍ത്തും. പാര്‍ക്കിംഗ് & റിഫ്രെഷ്മന്റ് ഉണ്ടായിരിക്കും.
സ്ഥലത്തിന്റെ വിലാസം
HOLLYWELL PRIMARY SCHOOL,
TOLPITS LANE,
WD 18 6LL,
WATORD,
HERTFORDSHIRE
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Pastor Johnson George 07852304150 & Pastor SAM JOHN 07435372899
www.wbpfwatford.co.uk
ദീപാവലി ആഘോഷിക്കാന്‍ ഗൂഗിള്‍ പേയുടെ വക ലഡു, കിട്ടാത്തവര്‍ക്ക് നവംബര്‍ ഏഴ് വരെ ലഡു ഓഫര്‍!!!
ദീപാവലി സ്‌പെഷ്യല്‍ ലഡു കിട്ടാത്തവര്‍ക്ക് ഗൂഗിള്‍ പേയുടെ വെറൈറ്റി ലഡു ലഭിക്കും. എല്ലാ ഫെസ്റ്റിവല്‍ സീസണിലും സോഷ്യല്‍ മീഡിയ ആപ്പുകളും സൈറ്റുകളും വ്യത്യസ്ത ഓഫറുകളുമായി എത്താറുണ്ട്. അത്തരത്തില്‍ അല്‍പ്പം കൗതുകമുള്ള ഒരു ഗെയിമുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ.
ദീപാവലി സ്‌പെഷ്യല്‍ ലഡു കിട്ടാനായി ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാന്‍സാക്ഷന്‍ എങ്കിലും നടത്തണം എന്ന് മാത്രം.
മര്‍ച്ചന്റ് പേയ്‌മെന്റ്, മൊബൈല്‍ റീചാര്‍ജിങ്, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പണം അയച്ചു കൊടുത്താല്‍ ലഡു ലഭിക്കും. മറ്റുള്ളവര്‍ക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളര്‍, ഡിസ്‌കോ, ട്വിങ്കിള്‍, ട്രെന്‍ഡി, ഹുഡി, ദോസ്തി എന്നാണ് ലഡ്ഡുവിന്റെ പേരുകള്‍.
ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവര്‍ക്ക് 50 രൂപ മുതല്‍ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്. ഇതിനാല്‍ ചാറ്റ് ബോക്‌സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 7 വരെയാണ് ഈ ലഡു ഓഫര്‍ ഗൂഗിള്‍ പേയില്‍ ഉണ്ടാവും
ഗൂഗിളിന് വന്‍ തുക പിഴയിട്ട് റഷ്യ, പിഴ 20 ഡിസിലയണ്‍ ഡോളര്‍
സര്‍ക്കാര്‍ അനുകൂല യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഗൂഗിളിന് വന്‍തുക പിഴയിട്ട് റഷ്യ. 20 ഡിസിലയണ്‍ ഡോളറാണ് പിഴ. അതായത് രണ്ടിന് ശേഷം 34 പൂജ്യങ്ങളുള്ള തുകയാണ് പിഴയെന്ന് റഷ്യയിലെ കോടതി അറിയിച്ചു.
ആഗോള സമ്പദ് വ്യവസ്ഥയുടെ മൂല്യം ഈ പിഴയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണെന്ന് അമേരിക്കാന്‍ മാധ്യമമായ സിഎന്‍എന്നില്‍ വന്ന റിപോര്‍ട്ട് പറയുന്നു.
2024ല്‍ ആഗോളസമ്പദ് വ്യവസ്ഥയുടെ മൂല്യം 110 ട്രില്യണ്‍ ഡോളറാണെന്നാണ് വേള്‍ഡ് ബാങ്ക് പറയുന്നത്. അതായത്, 1ന് ശേഷം 14 പൂജ്യങ്ങള്‍ മാത്രമാണുള്ളത്. ഗൂഗിളിന്റെ ആകെ മൊത്തം മാര്‍ക്കറ്റ് വാല്യു വെറും രണ്ടു ട്രില്യണ്‍ ഡോളറുമാണ്. ഈ പിഴ ഗൂഗിള്‍ എങ്ങിനെ ഒടുക്കുമെന്നതില്‍ വ്യക്തയില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ ഗൂഗിള്‍ അധികൃതര്‍ തയ്യാറായില്ല. കേസ് നടക്കുന്നതിനാല്‍ വിഷയത്തില്‍ പ്രതികരിക്കാനാവില്ലെന്നാണ് നിലപാട്.
2022ല്‍ യുക്രൈനില്‍ റഷ്യ തുടങ്ങിയ പ്രത്യേക സൈനിക നടപടിക്ക് ശേഷമാണ് ചില യൂട്യൂബ് ചാനലുകള്‍ക്ക് ഗൂഗിള്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയായാണ് റഷ്യ കാണുന്നത്. നിരോധനം നീക്കണമെന്ന് റഷ്യ നേരത്തെ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ഗൂഗിള്‍ നിരോധനം പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടി തുടങ്ങിയത്. തനിക്ക് ഉച്ചരിക്കാന്‍ പോലും കഴിയാത്ത തുകയായി പിഴ സംഖ്യ മാറിയെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് കഴിഞ്ഞ ദിവസം പറഞ്ഞത്.