സാധാരണയുള്ള മരണവീട്ടിലെ കണ്ണീരിനും ദുഖത്തിനുമൊന്നും സാന്‍ഡി വുഡിന്റെ മരണത്തിന് സ്ഥാനമുണ്ടായിരുന്നില്ല. എല്ലാവരുടെയും മരണത്തില്‍ നിന്നും വ്യത്യസ്തമായിട്ടായിരിക്കണം തന്റെ മരണം എന്നായിരുന്നു അവര്‍ ആഗ്രഹിച്ചത്. അതുപോലെ തന്നെ എല്ലാവരെയും ഞെട്ടിക്കുന്ന മരണാനന്തര ചടങ്ങുകളായിരുന്നു നടന്നത്.
ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ സ്വദേശിനിയാണ് സാന്‍ഡി വുഡ്. ജീവിതം ആഘോഷിച്ചത് പോലെ തന്റെ മരണവും ജീവിതം പോലെ ആഘോഷമാക്കണമെന്നായിരുന്നു സാന്‍ഡിയുടെ ആഗ്രഹം. ചടങ്ങിലെത്തുന്ന ആരും തന്നെ വിഷമിക്കരുത്. തന്നെ ഓര്‍ത്ത് ഒരു തുള്ളി കണ്ണീര്‍ പൊഴിക്കരുത്. അതിനു വേണ്ടി തന്റെ മരണശേഷം ഡാന്‍സ് കളിച്ച് എല്ലാവരെയും ഞെട്ടിക്കാന്‍ ഒരു ഡാന്‍സ് സംഘത്തെ തന്നെ തയ്യാറാക്കി വച്ചിട്ടാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്. എല്ലാവരും പുഞ്ചിരിയോടെ തന്നെ ഓര്‍ക്കണം എന്നും സാന്‍ഡി ആഗ്രഹിച്ചു.
ഇതിനായി ഇവര്‍ ചിലവാക്കിയത് 10 ലക്ഷം രൂപയാണ്. കുതിര വലിക്കുന്നതായിരുന്നു ശവമഞ്ചം. ഒപ്പം സാന്‍ഡിക്ക് പ്രിയപ്പെട്ട ബാഗുകളും ഷൂസും ഒക്കെ വച്ച് ഒരുക്കിയതായിരുന്നു ശവപ്പെട്ടി. ഏതായാലും മരണാനന്തരചടങ്ങുകള്‍ കണ്ടവര്‍ ഒരു പുഞ്ചിരിയോടെ മാത്രമേ ഇനി സാന്‍ഡിയെ ഓര്‍ക്കൂ എന്ന് ഉറപ്പാണ്.
സംഭവിച്ചത് ഇങ്ങനെയാണ്, പള്ളിയില്‍ സാന്‍ഡി വുഡിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുകയാണ്. പെട്ടെന്ന് പല ഭാഗത്ത് ഇരുന്നിരുന്ന നാലുപേര്‍ ജാക്കറ്റൊക്കെ മാറ്റി മുന്നോട്ട് വന്നു. അതുവരെ സാന്‍ഡിയുടെ പരിചയക്കാര്‍ എന്ന മട്ടിലിരുന്ന നാലുപേരും പിന്നീട് മുന്നില്‍ നിന്നും ഡാന്‍സ് കളിക്കാന്‍ തുടങ്ങി. എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ഈ ചടങ്ങ് കണ്ട്.