വളരെ സന്തോഷത്തോടെയാണ് യുവതി താന്‍ ഗര്‍ഭിണിയാണെന്ന് കാമുകനെ അറിയിക്കാന്‍ ജെന്‍ഡര്‍ റീവില്‍ ചെയ്യുന്ന പാര്‍ട്ടി നടത്തിയത്. എന്നാല്‍ സംഭവം വിചാരിച്ചത് പോലെ നടന്നില്ല എന്ന് മാത്രമല്ല, വലിയൊരു അബദ്ധവും യുവതിക്ക് പറ്റുകയായിരുന്നു.
സംഭവം ഇങ്ങനെ:
ജെന്‍ഡര്‍ റിവീല്‍ ചെയ്യുന്നതിനായി പിങ്ക് നിറത്തില്‍ ഉള്ള വര്‍ണ കടലാസുകള്‍ റൂമില്‍ നിറച്ചിരുന്നു. പക്ഷെ കാമുകന് സംഭവം പിടിക്കിട്ടിയില്ല. കാരണം ഇയാള്‍ കളര്‍ബ്ലൈന്‍ഡ് ആയിരുന്നു. യുവതി ഈ കാര്യം മറന്നു പോകുകയായിരുന്നു. അതോടെ റൂമിലുള്ള കടലാസുകളുടെ നിറം കാമുകന് തിരിച്ചറിയാന്‍ സാധിച്ചില്ല. അതാണ് സംഭവം പാളിപോകാന്‍ കാരണം.
പക്ഷെ സംഭവം കളര്ഫുള്ളായില്ലെങ്കിലും സര്‍പ്രൈസ് കൊടുക്കുന്ന കാര്യത്തില്‍ യുവതി പിന്തിരിഞ്ഞില്ല. കാമുകനോട് തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് ആണ്‍കുട്ടിയാണെന്നാണ് യുവതി കള്ളം പറഞ്ഞിരിക്കുന്നത്. പ്രസവം കഴിയുമ്പോള്‍ ജനിച്ചിരിക്കുന്നത് പെണ്‍കുട്ടിയെ കാണുമ്പോള്‍ കാമുകന് തീര്‍ച്ചയായും ഞെട്ടും എന്നാണ് യുവതി പറയുന്നത്.