ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേരുന്നതിന്, സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2015ലാണ് ഷമീമ രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍നിന്നു സിറിയയിലേക്കു കടന്നത്. അന്നു പ്രായം വെറും 16 വയസ്സ്. പിന്നീട് അവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. 2019ല്‍ സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ കണ്ടെത്തുമ്പോള്‍ ഒന്‍പതു മാസം ഗര്‍ഭിണിയായിരുന്നു ഷമീമ. ഇതിനു പിന്നാലെ, രാജ്യത്തിനു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ബ്രിട്ടിഷ് സര്‍ക്കാര്‍ അവരുടെ പൗരത്വം റദ്ദാക്കുകയും ബ്രിട്ടനില്‍ പ്രവേശിക്കുന്നതു വിലക്കുകയും ചെയ്തു. ഇതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപ്പോരാട്ടം നടത്തുന്ന ഷമീമയുടെ അനുഭവങ്ങള്‍ ബിബിസി ഇപ്പോള്‍ പോഡ്കാസ്റ്റ് രൂപത്തില്‍ അവതരിപ്പിക്കുകയാണ്. സിറിയയിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ മുതല്‍ ഐഎസ് ക്യാംപിലെ ദുരിതപൂര്‍ണമായ ജീവിതം വരെ ഷമീമ പോഡ്കാസ്റ്റില്‍ പങ്കുവയ്ക്കുന്നു. 'ഐ ആം നോട്ട് എ മോണ്‍സ്റ്റര്‍: ദ് ഷമീമ ബീഗം സ്റ്റോറി' എന്ന പത്ത് എപ്പിസോഡുകളുള്ള പരിപാടിയുടെ ആദ്യ രണ്ടു ഭാഗങ്ങള്‍ ബിബിസി പ്രക്ഷേപണം ചെയ്തു കഴിഞ്ഞു. അതോടെ ഷമീമ ബീഗം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. കൂടാതെ, ഒരു 'തീവ്രവാദി'യുടെ ജീവിതകഥ പറയുന്നതിന് ബിബിസിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നു. ഐഎസില്‍ സ്വന്തം ഇഷ്ടപ്രകാരം ചേര്‍ന്നുവെന്ന് സമ്മതിച്ച ഷമീമ ഇപ്പോള്‍ ഇരയുടെ വേഷം കെട്ടുകയാണെന്നാണ് അവര്‍ക്കെതിരെയുള്ള പ്രധാന വിമര്‍ശനം.
അതിനിടെ ഷമീമയെ കാണാന്‍ പോയതില്‍ പശ്ചാത്താപം പ്രകടിപ്പിച്ച് ബിബിസി ഡോക്യുമെന്ററി നിര്‍മ്മാതാവ് ആന്‍ഡ്രൂ ഡ്രൂറി രംഗത്തെത്തി. ഷമീമയുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ട്, താന്‍ ഒരു 'നാര്‍സിസിസ്റ്റ്' ആണെന്ന് ഷമീമ അവകാശപ്പെടുകയും , 15 വയസ്സുള്ളപ്പോള്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ താന്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് ഷമീമ തന്നോട് പറയുകയും ചെയ്തു.- ആന്‍ഡ്രൂ ഡ്രൂറി പറയുന്നു .
' അവള്‍ എല്ലാം അറിഞ്ഞ് തന്നെയാണ് ഐഎസില്‍ ചേര്‍ന്നത് . എന്നിട്ട് ഇപ്പോള്‍ തന്നെ ഒരു ഇരയായാണ് അവള്‍ സ്വയം കാണുന്നത് , അവള്‍ ഒരു നാര്‍സിസിസ്റ്റാണ്. അവള്‍ ആരെങ്കിലുമൊക്കെ ആകാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ അവള്‍ സ്വയം ഒരു സെലിബ്രിറ്റിയായി കാണുന്നു. ഐഎസിന്റെ ഭാഗമാകുക എന്നതിനര്‍ത്ഥം അവള്‍ ആരോ ആണെന്നാണ്, ഇപ്പോള്‍ അവള്‍ വീണ്ടും ആരോ ആണ് എന്ന് വിചാരിക്കുന്നു 'ആന്‍ഡ്രൂ ഡ്രൂറി പറയുന്നു .
കൗമാരപ്രായത്തില്‍ ലണ്ടനില്‍ നിന്ന് സുഹൃത്തുക്കളോടൊപ്പം സിറിയയിലേക്ക് പോകുമ്‌ബോള്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേരുകയാണെന്ന് അറിയാമായിരുന്നുവെന്ന് ഡോക്യൂമെന്ററിയില്‍ ഷമീമ ബീഗം പറഞ്ഞിരുന്നു .ഞാന്‍ ഒരു തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്ന ആള്‍ തന്നെയാണ്. പൊതുജനങ്ങള്‍ എന്നെ അപകടകാരിയായി കാണുന്നുവെന്ന് എനിക്കറിയാം . എന്നാല്‍ എന്നെ ഭയക്കേണ്ട കാര്യമില്ല .തന്റെ ചിത്രീകരണത്തിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തി, താനൊരു മോശക്കാരിയല്ലെന്നും ഷമീമ ബീഗം പറഞ്ഞു.10 മണിക്കൂര്‍ നീണ്ട അഭിമുഖത്തിനിടെ ഷമീമ ബീഗം സ്റ്റോറിയോട് പറഞ്ഞു സിറിയയിലേക്ക് കടക്കുന്നതിന് മുമ്ബ് യാത്രാ ചിലവുകളെക്കുറിച്ചും ആവശ്യമായ ടര്‍ക്കിഷ് ഭാഷയെക്കുറിച്ചും ഗവേഷണം നടത്തി. ഇതിനെ പറ്റി ചില സുഹൃത്തുക്കള്‍ ഒഴികെ ആരോടും പറഞ്ഞില്ല .ഞാന്‍ എല്ലായ്പ്പോഴും കൂടുതല്‍ ഒറ്റപ്പെട്ട വ്യക്തിയാണ്. അതുകൊണ്ടാണ് എന്റെ ജീവിതം മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് , ഇത് വളരെ ബുദ്ധിമുട്ടാണെന്നും ഷമീമ പറഞ്ഞു