രാജ്യത്ത് വൈദ്യൂതി ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികളെ പൊതുജനം ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. തണുപ്പു വര്‍ദ്ധിച്ചു വന്നതോടെ വൈദ്യൂതി ഉപയോഗവും കുതിച്ചുയര്‍ന്നപ്പോള്‍ വൈദ്യൂതിയുടെ ഉപയോഗം നിയന്ത്രിക്കുക എന്നത് ആസന്നമായതോടെയാണ് പവര്‍ ഗ്രിഡ് വൈദ്യൂതി ഉപയോഗം കുറയ്ക്കുന്നതിന് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ചില പദ്ധതികളുമായി മുന്‍പോട്ട് വന്നത്. ഏറ്റവും അധികം വൈദ്യൂതി ഉപയോഗിക്കുന്ന സമയങ്ങളില്‍ (പീക്ക് അവേഴ്‌സ്) വൈദ്യൂതി ഉപയോഗം കുറച്ചാല്‍ ബില്ലില്‍ ഇളവുകള്‍ ലഭിക്കുന്നതായിരുന്നു പദ്ധതി. നാഷണല്‍ ഗ്രിഡ് പ്രഖ്യാപിച്ച ഡിമാന്‍ഡ് ഫ്ളെക്സിബിലിറ്റി സ്‌കീമില്‍ ആദ്യ ദിവസം സൈന്‍ ഇന്‍ ചെയ്തവരുടെ എണ്ണം പത്ത് ലക്ഷത്തിലധികം ആയിരുന്നു. പദ്ധതി ഇതോടെ വന്‍ വിജയമായിരിക്കുകയാണ്.
ബുദ്ധിപൂര്‍വ്വം ഈ പദ്ധതി ഉപയോഗിച്ചാല്‍ ഒരു കുടുംബത്തിന് പ്രതിദിനം 10 പൗണ്ട് വരെ ഇതിലൂടെ നേടാന്‍ കഴിയും. നിങ്ങള്‍ സാധരണ ഉപയോഗിക്കാറുള്ള വൈദ്യുതിയുടെ അളവിനേക്കാള്‍ കുറച്ച് ഉപയോഗിക്കുമ്പോള്‍, ഉപയോഗിക്കാതിരുന്ന ഓരോ യൂണിറ്റിനും 3 പൗണ്ട് വീതമാണ് നിങ്ങള്‍ക്ക് ലഭിക്കുക. ഒരു ശരാശരി കുടുംബത്തിന് ഈ പദ്ധതി വഴി ശൈത്യകാലം കഴിയുന്നതിനു മുന്‍പായി ചുരുങ്ങിയത് 100 പൗണ്ടെങ്കിലും നേടാന്‍ കഴിയും എന്നാണ് വിദ്ഗ്ധര്‍ പറയുന്നത്. നാഷണല്‍ ഗ്രിഡ് പ്രഖ്യാപിച്ചതിനു പുറമെ ചില വൈദ്യൂതി വിതരണ കമ്പനികളും ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇന്‍സെന്റീവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓരോ ദിവസത്തെയും പീക്ക് അവര്‍ ഇതില്‍ പങ്കെടുക്കുന്നവരെ ടെക്സ്റ്റ് മെസേജ് ആയോ ഈ മെയില്‍ വഴിയോ അറിയിക്കും.
ചൊവ്വാഴ്ച്ച വൈകിട്ട് 4.30 മുതല്‍ 6 മണിവരെയാണ് പീക്ക് അവര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സമയത്ത്, വീട്ടിലെ എല്ലാ ഉപകരണങ്ങളും അടച്ചു പൂട്ടി വയ്ക്കണമെന്നില്ല. മറ്റൊരു സമയത്ത് നിങ്ങള്‍ക്ക് ചെയ്യാവുന്ന ജോലികള്‍ ഉണ്ടെങ്കില്‍ അത് മാറ്റി വയ്ക്കുക മാത്രം ചെയ്താല്‍ മതി. ഡിഷ് വാഷുകള്‍ ഓണ്‍ ചെയ്യാതിരിക്കുക അല്ലെങ്കില്‍ ഇലക്ട്രിക് കാര്‍ ഈ സമയത്ത് ചാര്‍ജ്ജ് ചെയ്യാതെ മറ്റൊരു സമയത്ത് ചെയ്യുക എന്നിവയൊക്കെ വഴിയായി. ഊര്‍ജ്ജ ലഭ്യത വര്‍ധിപ്പിക്കാന്‍ കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുത നിലയങ്ങളിലേക്ക് തിരിയുന്നത് പോലുള്ള സാഹചര്യങ്ങളിലേക്ക് കടക്കാതിരിക്കാനാണ് നടപടി. ഡിമാന്‍ഡ് ഫ്‌ലെക്സിബിലിറ്റി സര്‍വീസിന്റെ ഭാഗമായി ഊര്‍ജ ഉപയോഗം കുറച്ച കുടുംബങ്ങള്‍ക്ക് 2 മില്യണ്‍ പൗണ്ടിലധികം വരുന്ന ക്രെഡിറ്റുകള്‍ സമ്മാനമായി നല്‍കിയിട്ടുണ്ട്. ആദ്യഘട്ടം വിജയം കണ്ടതിനെ തുടര്‍ന്നാണ് നടപടി.
ബ്രിട്ടീഷ് ഗ്യാസ്, എ ഡി എഫ് എനര്‍ജി, ഓവോ എനെര്‍ജി എന്നീ കമ്പനികള്‍ നേരത്തേ തന്നെ വൈദ്യൂതോപയോഗാം കുറച്ച് ഉപഭോക്താക്കള്‍ക്ക്ബില്ലില്‍ ഇളവ് നല്‍കിയിരുന്നു. പവര്‍ ഗ്രിഡിന്റെ പദ്ധതി അനുസരിച്ച്, നിങ്ങള്‍ ലാഭിക്കുന്ന വൈദ്യൂതിയുടെ ഒരു കിലോവട്ട് അവറിന് 6 പൗണ്ട് വീതം നിങ്ങള്‍ക്ക് ലഭിക്കാം. നിശ്ചിത രണ്ടു മണിക്കൂര്‍ നേരത്ത് നിങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന വൈദ്യൂതിയുടെ അളവും ഇന്ന് അതേ സമയ്ത്ത് നിങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യൂതിയുടെ അളവും തമ്മില്‍ താരതമ്യപ്പെടുത്തിയായിരിക്കും നിങ്ങള്‍ ലാഭിച്ച വൈദ്യൂതിയുടെ കണക്കെടുക്കുക.