ഡബിള്‍ ബലാത്സംഗ കേസില്‍ അകത്തായ ട്രാന്‍സ്ജെന്‍ഡര്‍ ഇസ്ലാ ബ്രൈസനെ സ്‌കോട്ട്ലണ്ടിലെ ഏക വനിതാ ജയിലില്‍ നിന്നും പുരുഷന്‍മാര്‍ക്കുള്ള ജയിലിലേക്ക് മാറ്റി. ആദം ഗ്രഹാം എന്ന പേരില്‍ നടത്തിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇസ്ലാ ബ്രൈസനെ സ്റ്റിര്‍ലിംഗിലെ കോണ്‍ടണ്‍ വെയ്ല്‍ ജയിലില്‍ എത്തിച്ചത്. കേസിന്റെ വിചാരണ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായി സ്ത്രീയിലേക്ക് മാറിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് പുരുഷന്മാരുടെ സെല്ലിലേക്ക് മാറ്റുകയായിരുന്നു.
ആദ്യം ട്രാന്‍സ്ജെന്‍ഡറിനെ വനിതകള്‍ക്കായുള്ള ജയിലില്‍ പാര്‍പ്പിക്കുന്നതിനെ ന്യായീകരിച്ച് വന്നെങ്കിലും വിമര്‍ശനം അതിരൂക്ഷമായതോടെയാണ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ നിലപാട് തിരുത്തുകയായിരുന്നു.
സ്റ്റിര്‍ലിംഗിലെ കോണ്‍ടണ്‍ വേല്‍ ജയിലില്‍ നിന്നുമാണ് ബ്രൈസണെ വഹിച്ച വാഹനം റിപ്ലേസ്മെന്റ് സംവിധാനത്തില്‍ എത്തിയത്. ട്രാന്‍സ്ജെന്‍ഡര്‍ ഡബിള്‍ ബലാത്സംഗകയെ കോണ്‍ടണ്‍ വേലിലെ വനിതാ സഹതടവുകാര്‍ക്കൊപ്പം പാര്‍പ്പിക്കാനാണ് സ്‌കോട്ടിഷ് പ്രിസണ്‍ സര്‍വ്വീസ് തീരുമാനമെടുത്തത്. ജസ്റ്റിസ് സെക്രട്ടറി കീത്ത് ബ്രൗണ്‍ ഈ തീരുമാനത്തെ പിന്തുണച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് എസ്എന്‍പി നേതാവ് സ്റ്റര്‍ജന് തീരുമാനത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നത്.
ബ്രൈസണ്‍ സ്ത്രീയായി വേഷമിടുന്നത് ശ്രദ്ധ പിടിച്ചുപറ്റാനും, പുരുഷന്‍മാരുടെ ജയിലിലേക്ക് അയയ്ക്കുന്നതില്‍ നിന്നും രക്ഷപ്പെടാനുമാണെന്ന് ഇയാളുടെ മുന്‍ ഭാര്യ ഷോണാ ഗ്രഹാം വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വനിതാ സഹതടവുകാര്‍ക്കൊപ്പം ഈ ബലാത്സംഗകയെ പാര്‍പ്പിക്കുന്നതിനെതിരെ വിമര്‍ശകര്‍ രംഗത്ത് വന്നത്.
സ്‌കോട്ട്ലന്‍ഡില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ഒരു ട്രാന്‍സ് വനിത ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമായാണെന്നാണ് അധികൃതര്‍ പറയുന്നത്.ജയിലില്‍ പാര്‍പ്പിച്ചാല്‍ സഹതടവുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നതിനെ തുടര്‍ന്ന് ഇതിനോടകം തന്നെ വലിയ ചര്‍ച്ചയ്ക്കാണ് ഇത് വഴി തുറന്നിരിക്കുന്നത്. സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ ഫസ്റ്റ് മിനിസ്റ്ററിന്റെ ചോദ്യങ്ങളില്‍ സംസാരിക്കവേ, സ്ത്രീകളുടെ ജയിലിനുള്ളില്‍ ബലാത്സംഗം ചെയ്യുന്നത് ഒരിക്കലും സാധ്യമല്ലെന്ന് സമ്മതിക്കുന്നതായി സ്റ്റര്‍ജിയന്‍ പറഞ്ഞു.