ഫൈസറിന്റെ കോവിഡ് ബൈവാലന്റ് ബൂസ്റ്ററും ഫ്‌ലൂ വാക്സിനും ഒരേ ദിവസം സ്വീകരിക്കുന്നത് അപകടകരമാണെന്ന് കണ്ടെത്തല്‍. ഫൈസര്‍ വാക്സിന്‍ സംബന്ധിച്ച് വ്യത്യസ്തമായ ആശങ്ക ഉയര്‍ന്നതോടെ വാക്സിന്‍ ഇഞ്ചുറി ഡാറ്റാബേസ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ പ്രാഥമിക ബന്ധം ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കണ്ടെത്തിയത്. ഈ മാസമാദ്യമാണ് യുഎസിലെ വാക്സിന്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഒമിക്രോണ്‍ കേന്ദ്രീകൃത വാക്സിനും, 65 വയസ്സിന് മുകളിലുള്ളവരിലെ ഐഷിമിക് സ്ട്രോക്ക് അപകടം വര്‍ദ്ധിപ്പിക്കുന്നതും തമ്മില്‍ ബന്ധമുള്ളതായി അപായസൂചന നല്‍കിയത്.
ഈ ബന്ധം പരിശോധിച്ച എഫ്ഡിഎ അധികൃതരാണ് ഭൂരിപക്ഷം രോഗികളും ഒരേ ദിവസത്തില്‍ ഫ്‌ലൂ വാക്സിനേഷനും സ്വീകരിച്ചതായി തിരിച്ചറിഞ്ഞത്. ഇത് തമ്മില്‍ ബന്ധമുണ്ടെന്നാണ് ഇവര്‍ കരുതുന്നത്. വിന്റര്‍ സീസണില്‍ വൈറ്റ് ഹൗസിന്റെ നേതൃത്വത്തില്‍ പബ്ലിക് ഹെല്‍ത്ത് നിര്‍ദ്ദേശം നല്‍കിയതിനാല്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് അമേരിക്കയില്‍ ഒരേ ദിവസം രണ്ട് വാക്സിനെടുത്തത്. ഇതോടെ കോവിഡ്, ഫ്‌ലൂ വാക്സിന്‍ ഒരുമിച്ചെടുക്കുമ്പോഴുള്ള അപകടസാധ്യത സംബന്ധിച്ച് എഫ്ഡിഎ കൂടുതല്‍ വിശാലമായ പഠനം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നുമുള്ള വിവരങ്ങള്‍ പ്രകാരമാണ് അടുത്ത വിന്ററില്‍ ഈ വാക്സിനുകളെടുക്കാന്‍ ഉപദേശം നല്‍കുക. ഇപ്പോഴും നിലവിലെ വാക്സിനേഷന്‍ നിര്‍ദ്ദേശം പിന്‍വലിച്ചിട്ടില്ല. ഫ്‌ലൂവും, കോവിഡും ഒരേ സമയം പിടിപെടുന്നതും സ്ട്രോക്ക് സാധ്യത ഉയര്‍ത്തുന്നതാണ് ഇതിന് കാരണം.
ബ്രിട്ടനിലും വിന്റര്‍ സീസണ് മുന്നോടിയായി ഫ്‌ലൂ, കോവിഡ് ബൂസ്റ്റര്‍ വാക്സിനേഷനുകള്‍ എടുക്കാന്‍ ആഹ്വാനമുണ്ടായിരുന്നു. എന്നാല്‍ തണിുപ്പന്‍ പ്രതികരണമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.