സൈന്യത്തിന്റെ വലുപ്പം കുറയ്ക്കലും ആയുധം സ്വരൂപികരിക്കുന്ന കാര്യത്തിലെ മൈല്ലെപ്പോക്കും മൂലം ബ്രിട്ടീഷ് സൈന്യം ഉന്നത നിലവാരമുള്ള പോരാടുന്ന സൈന്യമായി ഇപ്പോള്‍ പരിഗണിക്കപ്പെടുന്നില്ലെന്ന് ഡിഫന്‍ സെക്രട്ടറി ബെന്‍ വാല്ലസിനോട് സീനിയര്‍ യുഎസ് ജനറലിന്റെ മുന്നറിയിപ്പ്. ദശകങ്ങള്‍ നീണ്ട വെട്ടിക്കുറയ്ക്കലുകളാണ് യുദ്ധത്തില്‍ പോരാടാനുള്ള ശേഷി കുറച്ചത്. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തിന്റെ വെളിച്ചത്തില്‍ നേരത്തെ പദ്ധതിയിട്ടതിലും മുന്‍കൂട്ടി ഈ സ്ഥിതി തിരുത്തേണ്ടതായി വരുമെന്നാണ് വ്യക്തമാകുന്നത്.
നിലവില്‍ രാജ്യത്തിന്റെ സൈനികശേഷി വെച്ച് യുകെയെ സംരക്ഷിക്കാനോ, സഖ്യകക്ഷികള്‍ക്കൊപ്പം നില്‍ക്കാനോ ഒരു ദശകത്തിലേക്കെങ്കിലും സാധിക്കില്ല', ഒരു പ്രതിരോധ ശ്രോതസ്സ് സ്‌കൈ ന്യൂസിനോട് വെളിപ്പെടുത്തി. സ്ഥിതി മെച്ചപ്പെടുത്തിയില്ലെങ്കില്‍ 'യുദ്ധകാല പ്രധാനമന്ത്രിയെന്ന നിലയില്‍ പരാജയപ്പെടാനുള്ള അപകടസാധ്യതയാണ് ഋഷി സുനാക് നേരിടുന്നതെന്നും ശ്രോതസ്സ് വിശദമാക്കി.
ഇതിനായി പ്രതിരോധ ബജറ്റ് പ്രതിവര്‍ഷം ചുരുങ്ങിയത് 3 ബില്ല്യണ്‍ പൗണ്ടെങ്കിലും വര്‍ദ്ധിപ്പിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സൈന്യത്തിന്റെ വലുപ്പം കുറയ്ക്കാനും പാടില്ല. ഒപ്പം സമാധാന കാലത്തും ആയുധങ്ങള്‍ വേഗത്തില്‍ സ്വരൂപിക്കാന്‍ നിയമങ്ങളില്‍ ഇളവ് നല്‍കണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം സീനിയര്‍ യുഎസ് ജനറലിന്റെ മുന്നറിയിപ്പ് ഈ മാന്ദ്യ കാലത്തും തങ്ങളില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനുള്ള സമ്മര്‍ദ തന്ത്രമായും വിലയിരുത്തപ്പെടുന്നുണ്ട്.