18
MAR 2021
THURSDAY
1 GBP =108.45 INR
1 USD =84.09 INR
1 EUR =91.53 INR
breaking news : സൗത്താംപ്ടണിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി; ന്യൂപോര്‍ട്ട് മലയാളി ബൈജു കൊടിയന്റെ പൊതുദര്‍ശനവും സംസ്‌കാരവും നാളെ >>> ബജറ്റിന് പിന്നാലെ മൂക്കുകുത്തി വീണ് പൗണ്ട്; സംഭവിച്ചത് 18 മാസത്തിനിടെയിലെ ഏറ്റവും വലിയ ഇടിവ്, വിപണിയില്‍ ആശങ്ക; വിപണികളിലെ തകര്‍ച്ചയില്‍ ആശങ്കപ്പെട്ട് ട്രഷറിയും >>> എഡിഎം നവീന്‍ ബാബുവിന്റെ മരണം: റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു >>> നവ കേരള ബസ് വീണ്ടും നിരത്തിലേക്ക്, സൂപ്പര്‍ ഡീലക്സ് എ സി ബസാക്കി നിരത്തിറക്കാന്‍ തീരുമാനം, രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് നിരത്തിലിറങ്ങും >>> ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍, ഇന്നലെ ദീപാവലിക്ക് ശേഷമാണ് നഗരത്തിലെ വായു ഗുണനിലവാരത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നത് >>>
Home >> NEWS
യുക്രൈന്‍ അധിനിവേശത്തിന് പോയാല്‍ ബോറിസിനെ മിസൈല്‍ വിട്ട് കൊലപ്പെടുത്തുമെന്ന് പുടിന്‍ ഭീഷണി മുഴക്കി; ബോറിസിന്റെ വെളിപ്പെടുത്തല്‍ ബിബിസി ഡോക്യുമെന്ററിയില്‍

സ്വന്തം ലേഖകൻ

Story Dated: 2023-01-30

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സനെ മിസൈല്‍ അക്രമണത്തില്‍ കൊലപ്പെടുത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ ഭീഷണി മുഴക്കിയതായി വെളിപ്പെടുത്തല്‍. യുക്രൈന്‍ അധിനിവേശത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പുടിന്‍ ഭീഷണിപ്പെടത്തിയത്. കീവ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ബോറിസ് റഷ്യന്‍ അധിനിവേശം സംബന്ധിച്ച് ഫോണ്‍ കോളില്‍ സംസാരിക്കവെയാണ് റഷ്യന്‍ പ്രസിഡന്റ് ഈ വിധം ഭീഷണി മുഴക്കിയതെന്ന് ബോറിസ് ബിബിസി ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തിയത്. 

അക്രമണം നടത്തിയാല്‍ ദുരന്തത്തില്‍ കലാശിക്കുമെന്ന് മുന്നറിയിപ്പ് നല്‍കാനാണ് മുന്‍ പ്രധാനമന്ത്രി യുക്രൈനിലെത്തിയത്. എന്നാല്‍ തന്റെ അതിര്‍ത്തികള്‍ നാറ്റോ കൈയടക്കുമെന്നായിരുന്നു പുടിന്റെ ആശങ്ക.

യുക്രൈന്‍ അധിനിവേശം നടത്തിയാല്‍ പുടിന് വിപുലമായ ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബോറിസ് സംസാരിക്കവെ വ്യക്തമാക്കി. ഇതാണ് പുടിനെ ചൊടിപ്പിച്ചത്. ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ജീവനെടുക്കുമെന്ന് വരെ റഷ്യന്‍ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയത് അസാധാരണമാണെന്ന് മുന്‍ സൈനിക മന്ത്രി മാര്‍ക്ക് ഫ്രാങ്കോയ്സ് പറഞ്ഞു.

'യുക്രൈന്‍ നാറ്റോയില്‍ അടുത്തൊന്നും ചേരാന്‍ പോകുന്നില്ലെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ എന്താണ് ഈ 'അടുത്തൊന്നും'?', പുടിന്‍ ചോദിച്ചു. സമീപഭാവിയിലൊന്നും ഇതിന് സാധ്യതയില്ലെന്ന് ബോറിസ് മറുപടി നല്‍കി.
'ഈ ഘട്ടത്തിലാണ് ഭീഷണി സ്വരത്തിലേക്ക് അദ്ദേഹം മാറിയത്. 'ബോറിസ് നിങ്ങളെ അക്രമിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ഒരു മിസൈല്‍ കൊണ്ട് അതിനൊരു മിനിറ്റ് മതിയാകും'. വളരെ സമാധാനപൂര്‍ണ്ണമായാണ് അദ്ദേഹം പറഞ്ഞത്. ചര്‍ച്ച ചെയ്യാനുള്ള എന്റെ ശ്രമങ്ങള്‍ക്കൊപ്പം കളിക്കുകയായിരുന്നു പുടിന്‍', ബോറിസ് വ്യക്തമാക്കി.

More Latest News

എഡിഎം നവീന്‍ ബാബുവിന്റെ മരണം: റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ആദ്യ ദിവസം അറസ്റ്റിലായപ്പോള്‍ തന്നെ ചോദ്യം ചെയ്തതിനാല്‍ ഇനിയും കൂടുതല്‍ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. അതിനിടെ ജിവ്യയുടെ ജാമ്യ ഹര്‍ജി ൈകോടതി പരിഗണിക്കും. ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് കഴിഞ്ഞദിവസം ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്. കെ.വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. ജാമ്യാപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതിയില്‍ തീരുമാനമായ ശേഷം ആവശ്യമെങ്കിലേ ഹൈക്കോടതിയെ സമീപിക്കൂ എന്നാണ് ദിവ്യയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യാത്രയയപ്പ് യോഗത്തിനു ശേഷം, തെറ്റുപറ്റി പോയി എന്നു നവീന്‍ ബാബു പറഞ്ഞതായുള്ള ജില്ലാ കലക്ടറുടെ മൊഴി ദിവ്യയ്ക്ക് സഹായകരമാകുമെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. അതിനിടെ സിപിഐഎം പിപി ദിവ്യക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് ഇന്നറിയാം. സംഘടനാ നടപടി ഇന്നുണ്ടാകുമെന്നാണ് സൂചനകള്‍. തൃശൂരില്‍ ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചേരുന്നുണ്ട്.

നവ കേരള ബസ് വീണ്ടും നിരത്തിലേക്ക്, സൂപ്പര്‍ ഡീലക്സ് എ സി ബസാക്കി നിരത്തിറക്കാന്‍ തീരുമാനം, രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് നിരത്തിലിറങ്ങും

കോഴിക്കോട്: നവ കേരള ബസ് വീണ്ടും നിരത്തിലിറങ്ങാന്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച നവകേരള ബസ് സൂപ്പര്‍ ഡീലക്സ് എ സി ബസാക്കാന്‍ തീരുമാനം. രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് നിരത്തിലിറങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നേരത്തെ ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ലാഭം അതില്‍ നിന്നുമുണ്ടായിരുന്നില്ല. യാത്രക്കാരില്ലാത്തതിനാല്‍ പല ദിവസവും സര്‍വീസ് റദ്ദാക്കേണ്ടിയും വന്നു. ഇതേ തുടര്‍ന്നാണ് പുതിയ മാറ്റങ്ങളോടെ നവകേരള ബസിനെ അവതരിപ്പിക്കാനൊരുങ്ങുന്നത്. 26ല്‍ നിന്ന് സീറ്റുകളുടെ എണ്ണം 38ആയി ഉയര്‍ത്തും. പുതിയ രീതിയില്‍ വരുന്നതോടെ ബസ് ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ശുചിമുറി അടക്കമുള്ളവ പൊളിച്ചുമാറ്റിയായിരിക്കും സീറ്റുകളാക്കുകയെന്നാണ് വിവരം. ഒരു കോടി രൂപയ്ക്ക് വാങ്ങിയ നവകേരള ബസില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ ഏകദേശം പത്ത് ലക്ഷം രൂപ ചെലവാകും. ബസ് ഇപ്പോള്‍ ബംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലാണുള്ളത്. ആദ്യം ബസ് നിരത്തിലിറക്കിയപ്പോള്‍ ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിന്‍, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ അടക്കമുള്ള സൗകര്യങ്ങളുണ്ടായിരുന്നു. നവകേരള ബസ് അവസാനമായി ജൂലായിലാണ് സര്‍വീസ് നടത്തിയത്.

ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍, ഇന്നലെ ദീപാവലിക്ക് ശേഷമാണ് നഗരത്തിലെ വായു ഗുണനിലവാരത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നത്

ഡല്‍ഹി നഗരത്തില്‍ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിലായതായി റിപ്പോര്‍ട്ട്. ഇന്നലെ ദീപാവലിക്ക് ശേഷം നഗരത്തിലെ വായു ഗുണനിലവാരത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദീപാവലിക്ക് ശേഷം നഗരത്തില്‍ പുക മഞ്ഞ് രൂക്ഷമായ സാഹചര്യമാണ് കാണുന്നത്. വായു ഗുണനിലവാര സൂചിക 350ന് മുകളില്‍ തുടരുകയാണ്. ദീപാവലിക്ക് ശേഷം ഇത്തരം ഒരു സാഹചര്യം മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നു. അതിനാല്‍ തന്നെ ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കരുത് എന്ന് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ ജനങ്ങള്‍ ഈ നിരോധനം പാലിച്ചില്ല. നിരോധനം വകവെക്കാതെ ജനങ്ങള്‍ പടക്കം പൊട്ടിച്ചതിനാല്‍ ആണ് ഇപ്പോള്‍ സ്ഥിതി ഗുരുതരമായി മാറിയത്. നില ഇത്രയും ഗുരുതരമാകാന്‍ കാരണം ഇതാണ്. ദീപാവലി ആഘോഷത്തിനായി വന്‍തോതില്‍ പടക്കം പൊട്ടിച്ചിരുന്നു. ദീപാവലി ആഘോഷം ജനങ്ങള്‍ നല്ല രീതിയില്‍ തന്നെ ആഘോഷിക്കുകയും ചെയ്തു. ഇതോടെ ശബ്ദ മലിനീകരണത്തിന് പുറമെ ദില്ലിയിലെ ആകാശത്ത് പുകയും അടിഞ്ഞു കൂടി. വായു ഗുണനിലവാര സൂചികയില്‍ 350 പോയിന്റ് എന്നത് വളരെ മോശം വിഭാഗത്തിലാണ് പെടുന്നത്. ദീപാവലി നാളില്‍ 328 ആയിരുന്നു പോയിന്റുനില. ഇതാണ് ഇപ്പോള്‍ 350ന് മുകളിലേക്ക് എത്തിയിരിക്കുന്നത്.

ഇന്ന് കേരള പിറവി ദിനം, ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്സ് തികയുന്നു, കേരള സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെയാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്

ഇന്ന് നവംബര്‍ ഒന്ന്. കേരളം ഇന്ന് അതിന്റെ പിറവി ദിനം ആഘോഷിക്കുന്നു. ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്സാണ് തികയുന്നത്. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍, കാസര്‍കോട് എന്നീ നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ ഇന്നത്തെ കേരളം രൂപീകരിച്ചത്. ഇത്തവണത്തെ കേരളപ്പിറവിക്ക് ഒരു പ്രത്യേകത ഉണ്ട്. സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെയാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത് എന്നത് തന്നെയാണ് പ്രത്യേകത. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് കേരളം ഉണ്ടാകുന്നത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനര്‍സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തു കൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിന് ഉണ്ട്.

വീട്ടില്‍ പണിക്കെത്തിച്ച ഹിറ്റാച്ചി സ്വയം പ്രവര്‍ത്തിപ്പിച്ചു; പാലായില്‍ തല യന്ത്രത്തില്‍ കുരുങ്ങി 62 കാരനായ ഗൃഹനാഥന് ദാരുണാന്ത്യം

കോട്ടയം പാലായില്‍ മണ്ണുമാന്തിയന്ത്രത്തിന് ഇടയില്‍ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പയപ്പാര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് രാജുവാണ് (62) മരിച്ചത്. ഡ്രൈവര്‍ മാറിയ സമയത്ത് വീട്ടില്‍ പണിക്കെത്തിച്ച ഹിറ്റാച്ചിയില്‍ കയറി സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം .ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളില്‍ പോളിന്റെ തല കുടുങ്ങുകയായിരുന്നു.   ഹിറ്റാച്ചി മറിഞ്ഞ് രാജുവിന്റെ തല റബര്‍ മരത്തിലിടിച്ചായിരുന്നു മരണം. വിവരമറഞ്ഞ് പൊലീസും അഗ്‌നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോളിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.    

Other News in this category

  • അതിവേഗം പടരുന്ന എംപോക്‌സ്‌ വേരിയന്റ് ആദ്യമായി ബ്രിട്ടനിലും..! ആരോഗ്യപ്രവർത്തകർക്ക് അടക്കം ജാഗ്രതാ നിർദ്ദേശവുമായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി; ആഫ്രിക്ക സന്ദർശിച്ചെത്തിയ രോഗി ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിൽ!
  • ബസ് ചാർജ് കൂടും, രണ്ടാം വീടിനു കൂടുതൽ നികുതി, വീട്ടുവാടക വർദ്ധിക്കും, പുകവലിക്ക് കനത്ത വില; ചെലവും നികുതിയും കൂട്ടി ആദ്യ ലേബർ ബഡ്‌ജറ്റ്‌; ആശ്വാസമായി നാഷണൽ ലിവിങ് വേജിലെ വർദ്ധനവും അധിക എൻഎച്ച്എസ് ഫണ്ടും, ഈ ബഡ്‌ജറ്റ്‌ ഇനിയില്ലെന്നും ചാൻസലർ!
  • എത്തുമോ ആർസിഎൻ തലപ്പത്തും ഒരു മലയാളി? യുകെയിലെ മലയാളി നഴ്‌സുമാർ മനസ്സുവച്ചാൽ നടക്കുമെന്ന് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജോയ് സെബാസ്റ്റ്യൻ, പോസ്റ്റൽ വോട്ടുകൾ നവംബർ 6 വരെ മാത്രം; ആർസിഎന്നിൽ ചേർന്നതിന്റെ നേട്ടങ്ങൾ പങ്കുവച്ച് പുതിയ നഴ്‌സുമാർ
  • എൻഎച്ച്എസിൽ പുതിയ സർജറി സെന്ററുകൾ, സ്കാനറുകൾ, റേഡിയോ തെറാപ്പി മെഷീനുകൾ വരും.. നവീകരണത്തിനായി വൻ സാമ്പത്തികസഹായം പ്രഖ്യാപിച്ച് സർക്കാർ, നാളത്തെ ബഡ്‌ജറ്റിൽ കൂടുതൽ വിവരങ്ങൾ, മലയാളി നഴ്‌സുമാർക്ക് പ്രതീക്ഷയേകി വിദേശ റിക്രൂട്ട്മെന്റും വീണ്ടും ശക്തമാക്കും
  • നൂപുരധ്വനികളും നടന വൈഭവങ്ങളും നിറഞ്ഞാടി... കേരളീയ കലകളുടെ കേളികൊട്ടുമായി അരങ്ങുതകർത്ത് യുക്‌മ ഈസ്റ്റ് ആംഗ്ലിയ കലാമേള; വാശിയേറിയ മത്സരത്തിൽ ബ്രിട്ടീഷ്‌പത്രം ട്രോഫി കരസ്ഥമാക്കി ലൂട്ടൺ കേരളൈറ്റ്‌സ് കലാമേള ജേതാക്കൾ! കോൾചെസ്റ്റർ റണ്ണറപ്പായി
  • ഇസ്രായേൽ തിരിച്ചടി: ഇറാൻ പ്രത്യാക്രമണം നടത്തിയാൽ മിഡിൽ ഈസ്‌റ്റ് യുദ്ധം രൂക്ഷമാകും; ഇസ്രായേലിലെ നഴ്‌സുമാരും കെയറർമാരും അടക്കമുള്ള മലയാളികളും ആശങ്കയിൽ! നാട്ടിലേക്ക് പോകുന്നവരും വരുന്നവരും ഗൾഫിലൂടെയുള്ള യാത്രകൾ ഒഴിവാക്കുന്നതാകും സുരക്ഷിതം
  • ഇംഗ്ലണ്ടിലെ കൗൺസിലർമാർക്ക് ഇനിമുതൽ ഓൺലൈൻ ആപ്പുകൾ വഴി മീറ്റിംഗുകളിലും ചർച്ചകളിലും പങ്കെടുക്കാം, മേൽവിലാസം വെളിപ്പെടുത്താതിരിക്കാം; കൗൺസിലർമാരുടെ നിയമത്തിൽ പുതിയ മാറ്റങ്ങൾ വരുത്തി ഡെപ്യൂട്ടി പ്രധാനമന്ത്രി ഏഞ്ചെല റെയ്‌നർ
  • ഡോർസെറ്റ് കെയർഹോമിൽ അന്തേവാസികളുടെ കൂട്ടമരണം! 3 പേരുടെ മരണം വിഷവാതകം ശ്വസിച്ച്, 60 വയസ്സുള്ള സ്ത്രീ അറസ്റ്റിൽ, നാൽപതോളം അന്തേവാസികളെ സമീപത്തെ പള്ളിയിലേക്ക് മാറ്റി
  • ഇന്ത്യക്കാർക്കുള്ള യുഎഇയുടെ വിസ ഓൺ- അറൈവൽ പ്രഖ്യാപനം: യഥാർത്ഥ പ്രയോജനം യുകെ, യുഎസ്, യൂറോപ്യൻ വിസകളുള്ള ഇന്ത്യക്കാർക്ക് മാത്രം! ഇനിമുതൽ നാട്ടിലേക്ക് പോകുംവഴി യുകെ മലയാളികൾക്ക് യു,എ.ഇയിൽ 6 മാസംവരെ വിസിറ്റിംഗ് വിസയിൽ താമസിക്കാം
  • എൻഎച്ച്എസ് ഇംഗ്ലണ്ടിൽ ഡിജിറ്റൽ വിപ്ലവം..! ഡാറ്റാ റെക്കോർഡിങും പരിശോധനകളും അടക്കം എൻഎച്ച്എസ് ആപ്പിൽ രോഗികൾക്ക് സമ്പൂർണ്ണ ഉപയോഗ സ്വാതന്ത്ര്യം! ചികിത്സയുടെ എല്ലാ മെഡിക്കൽ രേഖകളും ആപ്പിൽ ലഭ്യമാകും; രാജ്യമൊട്ടാകെ സിംഗിൾ പേഷ്യന്റ് ഡാറ്റാ റെക്കോർഡ് സംവിധാനം
  • Most Read

    British Pathram Recommends