ടാക്സ് റിട്ടേണുകള്‍ അടക്കേണ്ട തിയതി ജനുവരി 31ന് അവസാനിച്ചു.
ജനുവരി 31 അര്‍ദ്ധരാത്രിക്ക് മുന്‍പായി ടാക്സ് റിട്ടേണ്‍ അടയ്ക്കാന്‍ മറന്നിട്ടുണ്ടെങ്കില്‍ ഇനി നൂറു പോണ്ടോളം പിഴയടക്കേണ്ടിവരും. പുറത്തു വരുന്ന കണക്കുകള്‍ അനുസരിച്ച് 6 ലക്ഷത്തോളം പേര്‍ ഇതുവരെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ല.
മൂന്നു മാസങ്ങള്‍ക്കു ശേഷവും റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഓരോ ദിവസവും പത്തു പൗണ്ടാണ് പിഴ. ആറു മാസമായിട്ടും റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ പത്തു പൗണ്ടിന് പുറമേ മുന്നൂറു പൗണ്ടിന്റെ അധിക പിഴയും അടക്കണം.
കഴിഞ്ഞാഴ്ചത്തെ കണക്കില്‍ 27 ലക്ഷത്തോളം പേര്‍ ടാക്സ് റിട്ടേണ്‍ ചെയ്തിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. മൊത്തം 12 ദശലക്ഷം പേരില്‍ 27 ലക്ഷം പേരാണ് ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാതിരുന്നത്. ഇപ്പോഴിതാ ആറു ലക്ഷത്തോളം പേര്‍ ടാക്സ് റിട്ടേണ്‍ ചെയ്തിട്ടില്ലെന്ന് ഹാന്‍ഡില്‍സ്ബാങ്കെന്‍ വെല്‍ത്ത് ആന്‍ഡ് അസറ്റ് മാനേജ്മെന്റ് നടത്തിയ റിസര്‍ച്ചിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കണക്കുകള്‍ പ്രകാരം യു കെയില്‍ 0.4 മില്യണ്‍ ആളുകള്‍ സ്വയം സംരംഭകരായിട്ടോ അല്ലെങ്കില്‍ സ്ഥിര വരുമാനത്തിനു പുറമെ മറ്റൊരു വരുമാനം കൂടി ലഭിക്കുന്നവരോ ആയിട്ടുണ്ട്. ഇവര്‍ തീര്‍ച്ചയായും സെല്‍ഫ് അസ്സെസ്മെന്റ് പൂളില്‍ ഉള്‍പ്പെടും.പലരും ഇക്കാര്യം അറിയാത്തതിനാലാണ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാത്തത്.
50,000 പൗണ്ടില്‍ കൂടുതല്‍ വരുമാനമുള്ള മാതാപിതാക്കള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ചൈല്‍ഡ് ബെനെഫിറ്റ് കൂടി ടാക്സ് റിട്ടേണ്‍സില്‍ പരാമര്‍ശിക്കണം
ടാക്സ് റിട്ടേണ്‍ വൈകിയാല്‍ അതിനുള്ള പിഴയും നികുതി അടക്കുന്നുണ്ടെങ്കില്‍ ആ തുകയും വൈകിയ പലിശയും അടക്കേണ്ടിവരും.