കുടുംബ ജീവിതത്തെയും ആണ്‍ പെണ്‍ ബന്ധങ്ങളെയും ട്രാന്‍സ് ജന്റേഴ്‌സിനെയും പറ്റി തുറന്നു പറഞ്ഞ് പ്രധാനമന്ത്രി ഋഷി സുനക്. സ്ത്രീ എന്ന പദത്തിന് നിര്‍വചനമായി ഋഷി സുനക് പറഞ്ഞതിങ്ങനെയാണ്, ഞാന്‍ ഒരാളെ വിവാഹം ചെയ്തിട്ടുണ്ട്. എനിക്ക് രണ്ട് പെണ്‍മക്കളുണ്ട് എന്നായിരുന്നു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടകാര്യം സമൂഹം അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും ബഹുമാനിക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു.തികഞ്ഞ കുടുംബക്കാരനാണ് താന്‍ എന്നു പറഞ്ഞ ഋഷി സുനക് എന്നും കുടുംബ മൂല്യങ്ങളെ വിലമതിക്കുന്നു എന്നും പറഞ്ഞു. ഭാര്യയില്ലാതെ ഒരു നിമിഷം പോലും കഴിയാനാകില്ല എന്നും
ടാക്ക് ടി വിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെപ്പറ്റിയും അദ്ദേഹം മനസ്സു തുറന്നു.ജൈവശാസ്ത്രപരമായ ലിംഗഭേദം ഏതിനും ഒരു മാനദണ്ഡം തന്നെയാണെന്ന് പറഞ്ഞ ഋഷി സുനക്, അത്‌ലെറ്റിക്‌സിലും മറ്റും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ സ്ത്രീകളുടെ വിഭാഗത്തില്‍ മത്സരിക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. ഇവിടെ സ്ത്രീ എന്നു പറഞ്ഞാല്‍, പൂര്‍ണ്ണവളര്‍ച്ച എത്തിയ ഒരു മനുഷ്യ സ്ത്രീ എന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൈംഗിക ബന്ധമായാലും, സ്‌പോര്‍ട്‌സ് ആയാലും ജയില്‍ ആയാലും, ജൈവശാസ്ത്രപരമായ ലിംഗഭേദം ഒരു നിര്‍ണ്ണായക ഘടകം തന്നെയാണ്. അടുത്തകാലത്തായി സ്‌കോട്ട്‌ലാന്‍ഡ് ഇത് തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഋഷി പറയുന്നു.
അതിനിടെ ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് കാര്യക്ഷമമായ നടപടികള്‍ തീര്‍ച്ചയായും കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സുമായി ഒരു പുതിയ കരാര്‍ ഉണ്ടാക്കുന്നുണ്ട്. അതുപോലെ ബോറിസ്ജോണ്‍സന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രീതി പട്ടേല്‍ കൊണ്ടുവന്ന റുവാണ്ടന്‍ പദ്ധതി വേഗത്തില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.