നിക്കോളാ ബുള്ളിയുടെ തിരോധാനത്തെ സംബന്ധിച്ച് പോലീസ് കണ്ടെത്തിയ തെളിവുകള്‍ തള്ളി കുടുംബം രംഗത്ത്. 45 കാരിയായ നിക്കോള തന്റെ നായയുടെ ടെന്നീസ് ബോള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണിത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തെളിവുകളായി പന്ത് കണ്ടെടുത്തിട്ടുമില്ല.
വളര്‍ത്തുനായയുടെ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി നദിയില്‍ വീഴുകയും, ആ ദിവസം അവര്‍ അണിഞ്ഞിരുന്ന ഭാരമേറിയ കോട്ടുകള്‍ തിരികെ കയറാന്‍ അനുവദിക്കാതെ മുക്കുകയും ചെയ്തിരിക്കാമെന്ന് പോലീസ് പറയുന്നത്. തണുപ്പേറിയ വെള്ളം നല്‍കുന്ന ഷോക്ക് ഒരു വ്യക്തിയെ സുരക്ഷിതത്വത്തിലേക്ക് നീന്തിക്കയറാനുള്ള ശേഷിയെ ബാധിക്കുമെന്ന് സ്വിമ്മിംഗ് വിദഗ്ധ കാമില്ലാ ഗോളെഡ്ജ് പറഞ്ഞു. നിക്കോളയെ അവസാനമായി കാണുമ്പോള്‍ മുട്ടോളം നീളത്തിലുള്ള ജാക്കറ്റിന് പുറമെ അരവരെയുള്ള കോട്ടും, ജീന്‍സും, വെല്ലീസും അണിഞ്ഞിരുന്നു. ലങ്കാഷയറിലെ സെന്റ് മൈക്കിള്‍സ് ഓണ്‍ വൈറില്‍ നിന്നുമാണ് നിക്കോളയെ കാണാതായത്. എട്ട് ദിവസം മുന്‍പുള്ള സംഭവം ഒരു അപകടമാണെന്നാണ് പോലീസ് ഇപ്പോള്‍ കരുതുന്നത്.
എന്നാല്‍ ബുള്ളിയുടെ സഹോദരി ലൂയിസ് കണ്ണിംഗ്ഹാം ഇന്നലെ രാത്രി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റുമായി രംഗത്ത് വന്നിരുന്നു.ഏറ്റവും പുതിയ തെളിവുകള്‍ അനുസരിച്ചു നദിയില്‍ പോയതിന് തെളിവുകള്‍ ഇല്ലെന്നാണ് പറയുന്നതന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നു. എല്ലാ സിസിടിവികളും പൂര്‍ണമായും പോലീസ് പരിശോധിച്ചിട്ടില്ലെന്നും കേസ് നടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രദേശത്തെ സിസിടിവികളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ക്കില്‍ നിന്ന് പുറത്തുകടന്നിട്ടില്ല എന്നുള്ളത് വ്യക്തമാണ്. അതേസമയം,ഗാര്‍സ്റ്റാങ് ലെയ്‌നിലേക്ക് A5/A6 ലേക്ക് നയിക്കുന്ന പാത ക്യാമറ ബ്ലാക്ക് സ്‌പോട്ട് ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടനെ ഒരു നിഗമനത്തിലേക്ക് എത്താന്‍ കഴിയുമെന്നുമാണ് ലങ്കാഷെയര്‍ പോലീസ് സൂപ്രണ്ട് സാലി റൈലി പറയുന്നത്.