ബ്രിട്ടീഷ് രാജകുടുംബത്തെ സംബന്ധിച്ച് പല നിര്‍ണായക വെളിപ്പെടുത്തലുകളുടെയും പേരില്‍ ഏറെ വിവാദം സൃഷ്ടിച്ച ഹാരി രാജകുമാരന്റെ ആത്മകഥയായ സ്പെയര്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഒരു പബ്ബിന്റെ പുറത്തുള്ള തുറസ്സായ സ്ഥലത്തു വച്ച് തന്നേക്കാള്‍ പ്രായം കൂടിയ ഒരു സ്ത്രീയുമായി നടത്തിയ ലൈംഗികാനുഭവം ഹാരി പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു കുതിരയെപോലെയാണ് അവര്‍ തന്നോട് പെരുമാറിയതെന്നും ഹാരി ഓര്‍മിക്കുന്നു. സ്ത്രീയുടെ പേരിനെ ചുറ്റുപറ്റി പലകോണുകളില്‍ നിന്നും വലിയ ചര്‍ച്ചയാണ് ഉയരുന്നത്. ഏറെ കാലത്തിനു ശേഷം ആ സ്ത്രീ പേര് വെളിപ്പെടുത്തി പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.
2001 ജൂലായിലെ ആ വേനല്‍ക്കാല രാത്രിയില്‍ ഹാരിയുടെ കന്യകാത്വം ഇല്ലാതെയാക്കിയത് താനാണെന്ന് അവകശപ്പെടുകയാണ് ഡിഗ്ഗര്‍ ഡ്രൈവര്‍ കൂടിയയ സാഷ വാല്പോള്. ചാള്‍സ് രാജാവിന്റെ ഗ്ലൗസെസ്റ്റര്‍ഷെയര്‍ എസ്റ്റേറ്റായ ഹൈഗ്രോവില്‍ ഉണ്ടായിരുന്ന സാഷയുടെ പേര് ഇതുവരെ ഹാരിയുമായി ചേര്‍ത്ത് പുറത്തു വന്നിരുന്നില്ല. ഇതോടെ ഏറെ കാലമായി നിലനിന്നിരുന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമാകുകയാണ്.
സാഷയുടെ 19-ാം ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പാര്‍ട്ടിക്കിടയിലായിരുന്നു ഇരുവരും പബ്ബിനു പുറത്തിറങ്ങി അടുത്തുള്ള തുറസ്സായ സ്ഥലത്തേക്ക് പോയത്. അന്ന് ഹാരിക്ക് വയസ്സ് 17 മാത്രം. വളരെ ഊഷ്മളമായ ഒരു അനുഭവമായിരുന്നു അന്നത്തേതെന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ സാഷ പറയുന്നു. പെട്ടെന്നുള്ള ഒന്ന്, തുടര്‍ന്ന് ഒന്നുകൂടി, കാര്‍ പാര്‍ക്കിംഗിനു പുറകിലുള്ള ചെറിയ കുറ്റിക്കാട്ടിലായിരുന്നു തങ്ങള്‍, സാഷ പറയുന്നു.
അത് ഹാരിയുടെ ആദ്യ ലൈംഗിക ബന്ധമായിരുന്നു എന്ന് അന്ന് തനിക്കറിയില്ലായിരുന്നു എന്നാണ് സാഷ പറയുന്നത്. ഒരു തുടക്കക്കാരന്റെ പരിഭ്രമമൊന്നും ഹാരിക്ക് ഇല്ലായിരുന്നു. അവന് എന്താണ് ചെയ്യുന്നത് എന്ന് ശരിക്കും അറിഞ്ഞു തന്നെ ചെയ്യുന്നതായാണ് അനുഭവപ്പെട്ടത് എന്നും സാഷ പറഞ്ഞു.
മൂന്ന് വേലികള്‍ ചാടിക്കടന്നായിരുന്നു അന്ന് തങ്ങള്‍ ആ കുറ്റിക്കാട്ടില്‍ എത്തിയതെന്നും സാഷ പറയുന്നു. രണ്ടു പേരും നന്നായി മദ്യപിച്ചിരുന്നു. താന്‍ ഹാരിക്ക് ഒരു സിഗരറ്റ് കൊടുത്തു, തന്റെ സിഗരറ്റ് കത്തിച്ചു.
അതുകഴിഞ്ഞപ്പോഴാണ് എല്ലാം സംഭവിച്ചത്. ഹാരി തന്നെ ചുംബിക്കാന്‍ ആരംഭിച്ചു എന്ന് സാഷ പറയുന്നു. തമ്മില്‍ തമ്മില്‍ സംസാരമൊന്നും ഉണ്ടായില്ല, എന്നാലും അത് ഊഷ്മളമായ ഒരു അനുഭവമായിരുന്നു. തങ്ങള്‍ പതിനഞ്ച് മിനിറ്റോളം പുറത്തായിരുന്നു എങ്കിലും ലൈംഗിക ബന്ധത്തിന് അഞ്ച് മിനിറ്റ് മാത്രമെ എടുത്തുള്ളു എന്ന് സാഷ പറയുന്നു.
താന്‍ അന്ന് കറുത്ത ട്രൗസര്‍ ആയിരുന്നു ധരിച്ചത് എന്നു പറഞ്ഞ സാഷ പറയുന്നത് ഹാരി അന്ന് ധരിച്ചിരുന്ന അടിവസ്ത്രം പോലും ഇപ്പോഴും ഓര്‍മ്മയുണ്ട് എന്നാണ്. അന്ന് എനിക്ക് അത് ഹാരി രാജകുമാരന് ആയിരുന്നില്ല, എന്റെ സുഹൃത്ത് ഹാരിയായിരുന്നു, സാഷ പറയുന്നു. തങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്പ്പെട്ടതല്ലെന്നും എല്ലാം യാദൃശ്ചികമായി സംഭവിച്ചതാണെന്നും സാഷ പറയുന്നു. അതിനു ശേഷം താന്‍ ഹാരിയെ പുണര്‍ന്നു, പിന്നെ വയറില്‍ ചെറുതായി ഒരു അടി കൊടുത്തു, സാഷ പറയുന്നു. എന്നാല്‍, ഇക്കാര്യം പുസ്തകത്തില്‍ വരുമെന്ന് ആരും തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും സാഷ പറഞ്ഞു.