സമസ്ത രാജ്യത്തിന്റെ മേഖലകളിലും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റം ഉടന്‍ റെയില്‍ യാത്രാ നിരക്കിലും പ്രതിഫലിക്കും. റിട്ടേണ്‍ ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കാനാണ് സര്‍ക്കാര്‍ നീക്കം. പകരം രണ്ട് സിംഗിള്‍ യാത്രകള്‍ക്കുള്ള ചെലവാണ് യാത്രക്കാര്‍ വഹിക്കേണ്ടി വരിക. ഏറെ കാലമായി മാറ്റിവെച്ച റെയില്‍വെ പരിഷ്‌കാരത്തിന് പ്രധാനമന്ത്രി സുനാക് പച്ചക്കൊടി വീശിയതോടെയാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി മാര്‍ക്ക് ഹാര്‍പ്പര്‍ മാറ്റങ്ങള്‍ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ചൊവ്വാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
നിര്‍ദ്ദേശിക്കപ്പെട്ട പുതിയ രീതി വിജയകരമായി പരീക്ഷിച്ചതോടെയാണ് പ്രഖ്യാപനത്തിന് വഴിയൊരുങ്ങിയത്. ഇതുവഴി യാത്രക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റ് എടുക്കേണ്ടി വരില്ല. മറിച്ച് രണ്ട് സിംഗിള്‍ ട്രിപ്പിനുള്ള തുകയാണ് ചെലവഴിക്കേണ്ടി വരിക. എന്നാല്‍ എല്ലാ യാത്രകള്‍ക്കും നിലവിലെ സിംഗിള്‍-ലെഗ് പ്രൈസിംഗ് ഉപയോഗിക്കുന്നതോടെ ഡിസ്‌കൗണ്ട് നിരക്കിലുള്ള റിട്ടേണ്‍ ടിക്കറ്റ് ഇല്ലാതാകുകയും, ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് യാത്രക്കാര്‍ ആശങ്കപ്പെടുന്നു.
സിംഗിള്‍ ടിക്കറ്റുകളുടെ നിരക്ക് കുറയുമോയെന്ന് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല. ഉയര്‍ന്ന ചെലവ് വരുന്നത് ഒഴിവാക്കാന്‍ വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ഉപയോഗിക്കാന്‍ പല യാത്രക്കാരും ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ പേപ്പര്‍ ടിക്കറ്റുകള്‍ ചരിത്രമായി മാറാനും ഇടയുണ്ട്. പകരം ടിക്കറ്റിംഗ് ടെക്നോളജി ഉപയോഗിക്കാനാണ് ആലോചന.