തുര്‍ക്കി -സിറിയ ഭൂചലനത്തെ തുടര്‍ന്നുള്ള വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. നിരവധി പേരുടെ മരണത്തിന് പുറമെ നിരവധി പേര്‍ക്ക് പിക്കുപറ്റിയതും ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ടതും എല്ലാം വേദന നിറഞ്ഞ വാര്‍ത്തകളാണ്.
ഇപ്പോള്‍ പുറത്തു വന്ന കണക്ക് പ്രകാരം തുര്‍ക്കി -സിറിയ ഭൂചലനത്തില്‍ മരണം 12000 കടന്നതായി പറയുന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി,
വമ്പന്‍ ഭൂചലനത്തില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടന്നത് 62 മണിക്കൂറിലേറെ . പലരുടേയും പുറത്തേക്ക് വലിയ കോണ്‍ക്രീറ്റ് പാളികള്‍ വീണു . കെട്ടിടങ്ങള്‍ വന്‍ ശബ്ദത്തോടെ വീണപ്പോള്‍ അതിനിടയില്‍ കുടുങ്ങിയവരും പതിനായിരത്തിലേറെ.മനുഷ്യര്‍ മാത്രമല്ല മിണ്ടാപ്രാണികളും ദുരന്തത്തിന്റെ ഭാരം പേറുന്നു.
മൃതദേഹങ്ങള്‍ മൂടാനുള്ള ബാഗുകളുടെ ദൗര്‍ലഭ്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്നു.ഇസ്താംബുള്‍ സ്റ്റോക്ക് എക്സ്ചേഞ്ച് താല്‍ക്കാലികമായി നിര്‍ത്തി.രക്ഷാപ്രവര്‍ത്തനം വൈകിയെന്ന കനത്ത വിമര്‍ശനങ്ങള്‍ക്കിടെ തുര്‍ക്കി പ്രസിഡന്റ്റജബ് ത്വയ്യിബ് എര്‍ദോഗന്‍ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചു.ദുരന്തത്തിന്റെ വ്യാപ്തി അളക്കാന്‍ ആയിട്ടില്ലെന്ന് എര്ദോഗന് പറഞ്ഞു.