മന്ത്രിസഭ പുനഃസംഘടിപ്പിച്ചു ഋഷി സുനക്. ഗ്രാന്റ് ഷാപ്പ്‌സിനെ പുതിയ ഊര്‍ജ്ജ, നെറ്റ് സീറോ സെക്രട്ടറിയായി നിയമിച്ചു. ടോറി ചെയര്‍മാന്‍ ആയിരുന്ന നാദിം സഹവിയെ നികുതി വെട്ടിപ്പിനെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. സംസ്‌കാരം, മാധ്യമം, കായികം എന്നിവയുടെ തലവനായി ലൂസി ഫ്രേസറിനും സ്ഥാനകയറ്റം നല്‍കി. മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുനക്കിന്റെ മന്ത്രിമാരുടെ ഉന്നത സംഘം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് യോഗം ചേര്‍ന്നു.
അതേസമയം, സര്‍ക്കാര്‍ വകുപ്പുകള്‍ പുനഃസംഘടിപ്പിക്കുന്നത് നികുതിദായകര്‍ക്ക് ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടമാകുമെന്നും സുനക്കിന്റെ പുനഃസംഘടന ബലഹീനതയുടെ സൂചനയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു. എന്നാല്‍ മാറ്റങ്ങള്‍ പ്രധാനമന്ത്രിയുടെ മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വകുപ്പുകളെ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വാദം.പുതിയ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എനര്‍ജി സെക്യൂരിറ്റിയും നെറ്റ് സീറോയും ദീര്‍ഘകാല ഊര്‍ജ്ജ വിതരണം സുരക്ഷിതമാക്കുന്നതിനും ബില്ലുകള്‍ കുറയ്ക്കുന്നതിനും പണപെരുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നുമാണ് സര്‍ക്കാര്‍ വാദം.