രണ്ടാഴ്ച മുന്‍പ് കാണാതായ നിക്കോളാ ബുള്ളെ നദിയില്‍ നിന്നും സിസിടിവി കവര്‍ ചെയ്യാത്ത വഴിയിലൂടെ പുറത്ത് വന്നിരിക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ചു പോലീസ്. ദിവസങ്ങളോളം സ്ത്രീ തണുപ്പേറിയ വെള്ളത്തില്‍ വഴുതിവീണ്, മുങ്ങിത്താണിരിക്കാമെന്ന നിഗമനത്തിലായിരുന്നു അധികൃതര്‍. എന്നാല്‍ ഇപ്പോള്‍ നദിക്കരയില്‍ നിന്നും ഏതോ ഒരാള്‍ക്കൊപ്പം നിക്കോള പോയതായിരിക്കാനാണ് സാധ്യത എന്ന് പോലീസ് വിലയിരുത്തുന്നു.
സി സി ടിവി ക്യാമറകള്‍ ഇല്ലാത്ത വഴികളിലൂടെയായിരിക്കാം അവര്‍ പോയിട്ടുണ്ടാവുക എന്നും പോലീസ് കരുതുന്നു. ഈ വഴി, ഒരു ഗ്രാമത്തിലൂടെ കടന്ന് മെയിന്‍ റോഡ് മറികടക്കുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ആ മെയില്‍ റോഡിലൂടെ കടന്നു പോയ 700 ഓളം വാഹനങ്ങളു്യൂടെ ഡാഷ് ക്യാമറകളും പോലീസ് പര്‍ശോധിച്ചിരുന്നു.
അതേസമയം, നിക്കോളയെ കണ്ടെത്താന്‍ വെള്ളത്തില്‍ തെരച്ചില്‍ നടത്തിയ വിദഗ്ധ ഡൈവര്‍മാര്‍ ഉദ്യമം ഉപേക്ഷിച്ചിട്ടുണ്ട്. നിക്കോളയുടെ പങ്കാളി നദിക്കരയില്‍ വന്ന് രണ്ടു മണിക്കൂറോളം ചെലവഴിച്ചു. എന്നാല്‍, മുങ്ങല്‍ വിദഗ്ധനായ പീറ്റര്‍ ഫോള്‍ഡിംഗ് അയാളോട് പറഞ്ഞത് ഇനി ഒരുപക്ഷെ അയാളുടെ പങ്കാളിയെ കണ്ടെത്താന്‍ ആകില്ലെന്നായിരുന്നു. തുടര്‍ന്ന് നദിയിലെ തിരച്ചില്‍ നിര്‍ത്തുകയായിരുന്നു. ഇത് തികച്ചും ദുരൂഹമായ ഒരു കാര്യമാണെന്നും ഫോള്‍ഡിംഗ് പറഞ്ഞു. ഒരുപക്ഷെ അവരെ ഇനിയൊരിക്കലും കണ്ടെത്തിയില്ല എന്നു വരാം എന്നും അദ്ദേഹം പറയുന്നു.