ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ
ഉക്രെയിന് ആവശ്യമായ യുദ്ധവിമാനങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി ഋഷി സുനാകിനോട് അഭ്യര്‍ത്ഥിച്ച് വോളോഡിമിര്‍ സെലെന്‍സ്‌കി. യുക്രെയിന് ദീര്‍ഘകാലാടിസ്ഥാനത്ത്ല്‍ യുദ്ധവിമാനങ്ങള്‍ നല്‍കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്ന് ഋഷി സുനക് പറഞ്ഞു. ഏതു തരം വിമാനമാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കാന്‍ പ്രതിരോധ മന്ത്രി ബെന്‍ വാലസിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പ്രഞ്ഞു. ഇതിനോടകം 10,000 ഓളം സൈനികരെ പരിശീലിപ്പിച്ച പദ്ധതിക്ക് പുറമെ യുക്രെയിന്‍ ഫൈറ്റര്‍ പൈലറ്റുമാര്‍ക്ക് കൂടി പരിശീലനം നല്‍കാമെന്നും ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട്.
ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയ സെലെന്‍സ്‌കി ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തി. സൗത്ത് വെസ്റ്റില്‍ ബ്രിട്ടീഷ് സൈനികര്‍ പരിശീലനം നല്‍കുന്ന ഉക്രെയിന്‍ സൈന്യത്തെയും അദ്ദേഹം സന്ദര്‍ശിച്ചു. റഷ്യന്‍ അധിനിവേശം തുടങ്ങിയ ശേഷം ആദ്യമായാണ് ഉക്രെയിന്‍ പ്രസിഡന്റ് യുകെയിലെത്തിയത്. നേരത്തെ അമേരിക്കയോട് എഫ് 16 വിമാനങ്ങള്‍ ആവശ്യൂപ്പെട്ടിരുന്ന സെലെന്‍സ്‌കി സ്വീഡനോടും യുദ്ധവിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതാദ്യമായിട്ടാണ് ബ്രിട്ടനോ് യുദ്ധവിമാനങ്ങള്‍ ആവശ്യപ്പെടുന്നത്.