കടല്‍ സിംഹങ്ങള്‍, നീര്‍നായ്ക്കള്‍, കുറുക്കന്‍ തുടങ്ങിയിയ സസ്തനികളും പക്ഷിപ്പനി ബാധിച്ച് മരിച്ചതോടെ ലോകം വീണ്ടുമൊരു മഹാവ്യാധി ഭീതിയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിന് പുറമെ തെക്കെ അമേരിക്കയിലും ഈ രോഗം മറ്റു പല സ്പീഷീസുകളിലേക്കും പടര്‍ന്നതാണ് ഇപ്പോള്‍ ആശങ്കക്ക് കാരണമായിരിക്കുന്നത്. ഇതില്‍ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സ്പീഷീസുകളും ഉള്‍പ്പെടുന്നു. അനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഏജന്‍സിയിലെ വൈറോളജി വിഭാവം തലവന്‍ ഇയാന്‍ ബ്രൗണ്‍ പറയുന്നത്, ഇത് തെക്കെ അമേരിക്ക വരെ എത്തി എന്നത് തീര്‍ത്തും ആശങ്കയുയര്‍ത്തുന്ന കാര്യമാണെന്നണ്. അതുകൊണ്ടു തന്നെ അന്റാര്‍ട്ടിക്കയിലെ ജൈവവൈവിധ്യത്തെ കുറിച്ച് കൂടുതല്‍ ആശങ്കാകുലരാകേണ്ട സാഹചര്യം വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈയിനത്തില്‍ പെടുന്ന വൈറസുകള്‍ ഇതുവരെ കയറി ചെല്ലാത്ത ഇടങ്ങളില്‍ പോലും ഇവയെ കണ്ടെത്തുന്നു എന്നത് ഭീതി ഉണര്‍ത്തുന്നു എന്ന് ജര്‍മ്മനിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയഗ്‌ണോസ്റ്റിക് വൈറോളജി തലവന്‍ പ്രൊഫസര്‍ മാര്‍ട്ടിന്‍ ബീറും പറയുന്നു.
പക്ഷിപ്പനിയേയും അതിനു കാരണമാകുന്ന വൈറസിന് സംഭവിക്കുന്ന മ്യുട്ടേഷനേയും സസൂക്ഷ്മം നിരീക്ഷിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു എന്ന് പ്രൊഫസര്‍ ബ്രൗണും പറയുന്നു.
ഈ വൈറസ് മനുഷ്യരില്‍ എത്തുകയാണെങ്കില്‍ അതിന്റെ ഫലം ഭീകരമായിരിക്കും എന്ന് പറഞ്ഞ ശാസ്ത്രജ്ഞര്‍ പറയുന്നത്, ഇപ്പോള്‍ തന്നെ ഇതിനെ നിയന്ത്രിക്കുന്നതിനായി ആഗോള തലത്തില്‍ തന്നെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ടു പോകണം എന്നാണ്. കോവിഡില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിന് സഹായകരമാകുമെന്നും ഇവര്‍ പറയുന്നു. സസ്തനികളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാ, വലിയതോതില്‍ വ്യാപകമായി മനുഷ്യരിലേക്ക് പടരുകയില്ലെന്നാണ് അവര്‍ പറയുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ 869 മനുഷ്യരില്‍ മാത്രമാണ് എച്ച് 5 എന്‍1 വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. അതില്‍ 457 പേര്‍ മരണപ്പെട്ടു. എന്നാല്‍, തെക്കെ അമേരിക്ക ഉള്‍പ്പടെ പലയിടങ്ങളിലും സസ്തനികളിലും മറ്റു ഇതിന്റെ സാന്നിദ്ധ്യം വ്യാപകമായി കണ്ടെത്തിയതോടെയാണ് വീണ്ടും ഭയമുണ്ടായിരിക്കുന്നത്.