മെയ്ന്റനന്‍സ് ജോലിക്ക് പോയ വീട്ടിലെ ചവിറ്റു കൊട്ടയില്‍ നിന്നും ലഭിച്ച പണം നാട്ടിലേക്ക് വീതിച്ചയച്ച പ്രവാസികള്‍ക്ക് ശിക്ഷവിധിച്ച് കോടതി. ദുബായിലെ ഒരു വില്ലയില്‍ ജോലിക്കെത്തിയ പ്രവസാകിള്ക്കാണ് ചവിറ്റു കൊട്ടയില്‍ നിന്നും പണം ലഭിച്ചത്.
8,15,000 ദിര്‍ഹം (1.83 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് കിട്ടിയത്. എന്നാല്‍ അങ്ങനെ കിട്ടിയ തുകയെ കുറിച്ച് ഇവര്‍ അധികൃതരോട് സംസാരിച്ചില്ല. ജോലിക്ക് പോയ വീട്ടിലെ ആരോടും വിഷയം സംസാരിക്കാതെ തുക രണ്ട് പേരും കൂടി വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ചു. എന്നാല്‍ അവിടെ താമസിച്ചിരുന്ന വീട്ടുടമയായ അറബ് യുവതി ഒളിപ്പിച്ചുവെച്ച പണം ആയിരുന്നു അത്.
അവധി കാലം ആഘോഷിക്കാന്‍ വേണ്ടി അവര്‍ വിദേശത്തേക്ക് പോകുന്നതിന് മുന്‍പാണ് ചെറിയ ചവറ്റുകുട്ടയില്‍ ആണ് ഇവര്‍ പണം ഒളിപ്പിച്ചിരുന്നത്. അത് വില്ലയുടെ ടെറസിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചുവെക്കുകയും ചെയ്തിരുന്നു. തിരികെ വീട്ടില്‍ എത്തി പണം പരിശോധിച്ചപ്പോള്‍ കാണുന്നില്ല. ഉടന്‍ തന്നെ യുവതി പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് ദുബായ് പോലീസ് പ്രത്യേക സംഘത്തെ കേസ് അന്വേഷിക്കുന്നതിന് വേണ്ടി നിയോഗിച്ചു. ഇവര്‍ ആണ് തെളിവുകള്‍ ശേഖരിച്ചത്. സമീപ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. അതില്‍ നിന്നാണ് വില്ലയില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ രണ്ട് പ്രവാസികളിലേക്ക് അന്വേഷണം നീങ്ങുന്നത്.
വില്ല കോംപ്ലക്സിന്റെ മെയിന്റനന്‍സ് ചുമതലയുള്ള കമ്പനി നിയോഗിച്ച് രണ്ട് ജീവനക്കാര്‍ ആയിരുന്നു അവര്‍. വീട്ടിലെ എ.സിയുടെ അറ്റകുറ്റപ്പണികള്‍ക്കായി ആണ് അവര്‍ എത്തിയിരുന്നത്. ഇവരെ ചേദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം സമ്മതിച്ചു. വീട്ടിലെ ചവറ്റു കുട്ടയില്‍ നിന്നും ആണ് പണം ലഭിച്ചത്. ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് പണം വീതിച്ചെടുത്തു എന്ന് അവര്‍ പോലീസിനോട് സമ്മതിച്ചു.
ദുബായ് പ്രാഥമിക കോടതിയാണ് രണ്ട് പ്രതികള്‍ക്കും ശിക്ഷ വിധിച്ചത്. മൂന്ന് മാസം വീതം ആണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. കൂടാതെ 1,65,000 ദിര്‍ഹം പിഴ അടക്കാനും കോടതി ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.