![](https://britishpathram.com/malayalamNews/89802-uni.jpg)
അപൂര്‍വ്വമായ പോളാര്‍ പ്രതിഭാസം ഉടന്‍ മടങ്ങിയെത്തുന്നതോടെ ഈയാഴ്ചയിലെ സുഖകരമായ കാലാവസ്ഥയുടെ ആയുസ്സ് അധികം നീളില്ലെന്ന് മുന്നറിയിപ്പ്. ശൈത്യകാലം കൂടുതല്‍ കരുത്തോടെ തിരിച്ചടിക്കാനായി മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഞ്ഞും, താപനില -11 സെല്‍ഷ്യസ് വരെ താഴ്ന്ന നിലയിലേക്കും എത്താന്‍ ഈ മാസം അവസാനം വരെ കാത്തിരിക്കേണ്ടി വരില്ലെന്നാണ് മുന്നറിയിപ്പ്. മാര്‍ച്ച് വരെയുള്ള ആദ്യ പത്ത് ദിവസങ്ങളിലും ശൈത്യകാല കാലാവസ്ഥ തുടരും.
അപൂര്‍വ്വമായ പോളാര്‍ പ്രതിഭാസം മടങ്ങിയെത്തുന്നതാണ് ഇതിന് കാരണം. 'സഡന്‍ സ്ട്രാറ്റോസ്ഫെറിക് വാമിംഗ്'- എസ്എസ്ഡബ്യു, മൂലമാണ് ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് മടങ്ങിയെത്തുന്നത്. 2018-ല്‍ ഈ പ്രതിഭാസമാണ് കാലാവസ്ഥ മാറ്റിമറിച്ചത്.
ഹാഫ് ടേം ആഴ്ചയുടെ തുടക്കത്തില്‍ നിലവില്‍ സൂര്യന്‍ സ്പ്രിംഗ് സീസണിന് സമാനമായ രീതിയില്‍ തല കാണിക്കുന്നുണ്ട്. സൗത്തില്‍ 13 സെല്‍ഷ്യസും, നോര്‍ത്തില്‍ 11 സെല്‍ഷ്യസും വരെയാണ് താപനില. എന്നാല്‍ രാത്രിയോടെ താപനില പൂജ്യത്തിന് താഴേക്ക് പോകുമെന്നാണ് കരുതുന്നത്. ഈ ശൈത്യകാലത്ത് തുടര്‍ച്ചയായ മൂന്നാം വട്ടമാണ് യുകെ തണുത്ത് വിറക്കാന്‍ ഒരുങ്ങുന്നത്. ഡിസംബറിലെ രണ്ടാഴ്ച നീണ്ട ഫ്രീസിംഗിന് പുറമെ ജനുവരിയിലും താപനില ഒരാഴ്ച പൂജ്യത്തിന് താഴേക്ക് പോയിരുന്നു. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 11 വരെ കൂടുതല്‍ തണുപ്പേറിയ ദിനങ്ങളാണ് പ്രതീക്ഷിക്കേണ്ടതെന്ന് മെറ്റ് ഓഫീസ് അറിയിക്കുന്നു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്‌സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)