വിവാഹത്തിന് സംഭവിക്കുന്ന ചില കാര്യങ്ങള്‍ വലിയ വാര്‍ത്തയാകാറുണ്ട്. ചിലത് വളരെ തമാശ നിറഞ്ഞ കാര്യമാണെങ്കില്‍ ചിലത് ഏറെ ഭീകരമായ തല്ലിലും വഴക്കിലും ഒടുവില്‍ വിവാഹം തന്നെ നിറുത്തലാക്കുന്ന രീതിയിലേക്കും എത്തി ചേരാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഉത്തര്‍പ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവം വരന്റെ അമ്മാവന് കറി കിട്ടിയില്ലെന്ന് പറഞ്ഞ് തുടങ്ങിയ വഴക്കാണ്. വിവാഹ ദിവസം സദ്യ വിളമ്പിയപ്പോള്‍ ആണ് സംഭവം നടക്കുന്നത്. സദ്യ വിളമ്പുന്ന സമയത്ത് വരന്റെ വീട്ടുകാര്‍ തന്നെയാണ് ഭക്ഷണം കഴിക്കുന്നതിനായി ആദ്യം ഇരുന്നത്. എന്നാല്‍ വിളമ്പി തുടങ്ങിയപ്പോള്‍ വരന്റെ അമ്മാവന് കറി കിട്ടിയില്ല. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
വരന്റെ അമ്മാവന് പനീര്‍ കഴിക്കാന്‍ കിട്ടിയില്ല എന്നതാണ് പരാതിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു ഇതിന്മേല് തുടങ്ങിയ വാക്കേറ്റം പിന്നീട് കയ്യേറ്റത്തിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കൂട്ടത്തല്ലിന്റെ വിഡിയോ സോഷ്യല്‍ മീഡിയിയല്‍ വലിയരീതിയില്‍ പ്രചരിക്കുന്നുണ്ട്.പരസ്പരം അടികൂടുന്ന ആളുകളെ മാത്രമാണ് കാണുന്നത്. മറ്റൊന്നും വിഡിയോയില്‍ വ്യക്തമല്ല.ചിലര്‍ അടികൂടുന്നവരെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതും കാണാം. എന്നാല്‍ ഇത് ആരുടെ വിവാഹമായിരുന്നെന്നുള്ള കാര്യം വാര്‍ത്തകളില്‍ എവിടെയും പറയുന്നില്ല. പിന്നീട് വിവാഹം നടന്നോ എന്ന കാര്യവും വ്യക്തമായിട്ടില്ല.