1950 മുതല്‍ പോര്‍ചുഗലിലെ കാത്തലിക് ചര്‍ച്ചിന്റെ കീഴില്‍ നടന്ന ബാല ലൈംഗിക പീഡനത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയ സ്വതന്ത്ര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.512 അതിജീവിതരാണ് തങ്ങള്‍ ചര്‍ച്ചിലെ വൈദികരുടെ പീഡനത്തിന് ഇരയായതായി അന്വേഷണ സമിതിക്ക് തെളിവുനല്‍കിയത്. അതേസമയം, 1950 മുതല്‍ 4415 പേര്‍ ലൈംഗിക പീഡനത്തിന് ഇരയായതായി അന്വേഷണ സമിതി തലവനായ സൈക്യാട്രിസ്റ്റ് പെഡ്രോ സ്‌ട്രെച്ച് പറഞ്ഞു.
1950 മുതലുള്ള പീഡനക്കേസുകളാണ് സ്വതന്ത്ര സമിതി അന്വേഷിച്ചത്. വിരലിലെണ്ണാവുന്ന ലൈംഗിക പീഡനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്ന് മുതിര്‍ന്ന ചര്‍ച്ച് വക്താക്കള്‍ നേരത്തേ അവകാശപ്പെട്ടിരുന്നു. ഒരുവര്‍ഷം മുമ്ബ് പോര്‍ചുഗീസ് ബിഷപ്പുമാരാണ് അന്വേഷണത്തിന് സ്വതന്ത്ര സമിതിയെ ചുമതലപ്പെടുത്തിയത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ബിഷപ്പുമാര്‍ അടുത്ത മാസം ചര്‍ച്ച ചെയ്യും. പ്രതികളില്‍ 77 ശതമാനവും വൈദികരാണ്. ചര്‍ച്ചുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ് ബാക്കിയുള്ളവര്‍.