1 മില്ല്യണ്‍ പൗണ്ടിലേറെ മൂല്യമുള്ള എസ്റ്റേറ്റ് ആണ്മക്കള്ക്ക് മാത്രമായി എഴുതിവെച്ച് മരിച്ച ആളുടെ ഭാര്യക്ക് 50% നല്കാന് കോടതി ഹൈക്കോടതി വിധി. 66 വര്‍ഷക്കാലം ഒപ്പം ജീവിച്ച ഭാര്യക്ക് വസ്തുവകകളില്‍ ഒരു ഭാഗം പോലും നീക്കിവെയ്ക്കാതെയാണ് കര്‍ണെയില്‍ സിംഗ് രണ്ട് ആണ്മക്കള്ക്ക് മുഴുവന്‍ സ്വത്തും നല്‍കിയത്. ഭാര്യ ഹര്‍ബന്‍സ് കൗറിനും, നാല് പെണ്മക്കള്ക്കും സ്വത്തില്‍ യാതൊരു അവകാശവും സിംഗ് നല്‍കിയില്ല.
2021-ല്‍ ഭര്‍ത്താവിന്റെ മരണശേഷം ഈ വിവരം അറിഞ്ഞ 83-കാരിയായ ഭാര്യ ഹര്‍ബന്‍സ് കൗര്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തി. 1.9 മില്ല്യണ്‍ മൂല്യമുള്ളതായി കരുതുന്ന എസ്റ്റേറ്റിന്റെ അവകാശത്തില്‍ നിന്നാണ് ഭര്‍ത്താവ് ഭാര്യയെയും, പെണ്മക്കളെയും ഒഴിവാക്കിയത്.
വസ്ത്രവ്യാപാര ബിസിനസ്സ് നടത്തുന്ന കുടുംബത്തിന്റെ സ്വത്താണ് കോടതി വിചാരണ നേരിട്ടത്. ഇതിനൊടുവില്‍ കൗറിന് എസ്റ്റേറ്റിന്റെ 50% മൂല്യം കൈമാറണമെന്ന് കോടതി വിധിച്ചു. വിധവയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയാണ് ഈ വിധി. സ്റ്റേറ്റ് ബെനഫിറ്റ് ഉള്‍പ്പെടെ 12,000 പൗണ്ടാണ് കൗറിന്റെ വരുമാനം.
1955-ല്‍ വിവാഹം ചെയ്ത് 7 മക്കളെ പ്രസവിച്ച് കുടുംബത്തിന്റെ എല്ലാ കാര്യത്തിനും വേണ്ടി ജീവിച്ച കൗറിനെ വില്പത്രത്തില് ഒഴിവാക്കിയത് ശരിയല്ലെന്നാണ് ഹൈക്കോടതി കണ്ടെത്തല്‍. 66 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം ഇവര്‍ക്ക് ഒന്നും മാറ്റിവെച്ചില്ലെന്നത് കോടതിയെ ഞെട്ടിച്ചു.