കോവിഡ് 19 മൂലം രാജ്യത്തെ ആരോഗ്യ-സാമൂഹിക പരിപാലന രംഗത്തുണ്ടായ സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള താല്‍ക്കാലിക പരിഹാരമായി ഹോം ഓഫീ്‌സ് പുതിയ വിസ രൂപകല്‍പ്പന ചെയ്തു. ഇത് പ്രകാരം 2022 ഫെബ്രുവരി 15 മുതല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ സ്‌കീമിന് കീഴില്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കെയര്‍ വര്‍ക്കര്‍മാരെ ഹോം ഓഫീസ് അനുവദിച്ചു. ഇത് കൂടാതെ കൂടുതല്‍ ആനുകൂല്യങ്ങളും ഇതിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്‌കില്‍ഡ് വര്‍ക്കര്‍ സ്പോണ്‍സര്‍ ലൈസന്‍സ് ഉള്ള എല്ലാ ഓര്‍ഗനൈസേഷനുകള്‍ക്കും 2022 ഫെബ്രുവരി 15 വരെ ഒരു വര്‍ഷത്തേക്ക് ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ നിന്ന് തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍കഴിയും. 2023 ഫെബ്രുവരി 10 വെള്ളിയാഴ്ച ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് (DHSC) അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് ഫണ്ട് പ്രസിദ്ധീകരിച്ചു. വരും വര്‍ഷങ്ങളില്‍ എത്തിച്ചേരാന്‍ പോകുന്ന ആരോഗ്യ പരിപാലന തൊഴിലാളികളുടെ ക്ഷേമത്തിനായി ഇത് പ്രയോജനപ്പെടുത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. ഡിഎച്ച്എസ്സി ഒരു ലീഡ് ലോക്കല്‍ അതോറിറ്റി മുഖേന ഗ്രാന്റ് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പ്രാദേശികമായ വിവിധ സംഘടനകളും അധികൃതരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം.
DHSC ഒമ്പത് ഇംഗ്ലീഷ് പ്രദേശങ്ങളില്‍ ഓരോന്നിനും പരമാവധി ഫണ്ടിംഗ് അലവന്‍സ് നിശ്ചയിച്ചിട്ടുണ്ട്, എന്നാല്‍ 2023 ഫെബ്രുവരി 24-നകം അവര്‍ക്ക് എത്രത്തോളം ആവശ്യമുണ്ടെന്നും അത് എന്തിനുവേണ്ടി ഉപയോഗിക്കുമെന്നും വ്യക്തമാക്കുന്ന അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ലീഡ് ലോക്കല്‍ അതോറിറ്റികളോട് ആവശ്യപ്പെട്ടു.
റീട്ടെയില്‍, അല്ലെങ്കില്‍ NHS പോലുള്ള മറ്റ് കുറഞ്ഞ വേതന മേഖലകളില്‍ നിന്നുള്ള ജീവനക്കാര്‍ക്കുള്ള വര്‍ദ്ധിച്ച മത്സരത്തിന്റെ ആഘാതം, കോവിഡിന്റെ ഫലമായി സ്റ്റാഫിന്റെ കൊഴിഞ്ഞുപോക്ക്, ബ്രെക്സിറ്റ് കാരണം യൂറോപ്പില്‍ നിന്നുള്ള തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതുമൊക്കെയാണ് ഹോം ഓഫീ്‌സിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. ജീവനക്കാരുടെ കുറവ് മൂലം ആശുപത്രികളില്‍ നിന്നുള്ള ഡിസ്ചാര്‍ജ് വൈകിക്കുന്നതിനും സോഷ്യല്‍ കെയര്‍ അസെസ്‌മെന്റുകള്‍ക്കും പാക്കേജുകള്‍ക്കുമായി വെയ്റ്റിംഗ് ലിസ്റ്റുകള്‍ നീളുന്നതിനുമൊക്കെ കാരണമായിത്തീരുന്നു എന്ന ആക്ഷേപങ്ങള്‍ക്കും ഇതോടെ പരിഹാരമാകുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.