വിമാന യാത്രയില്‍ സംഭവിക്കുന്ന ചില വ്യത്യസ്തമായ സംഭവങ്ങള്‍ നമ്മളെ അമ്പരപ്പിക്കാറുണ്ട്. കാരണം തികച്ചും വ്യത്യസ്തരായ പല ആളുകള്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ചിലര്‍ക്ക് മറ്റ് ചിലര്‍ ഉണ്ടാക്കുന്ന ശബ്ദങ്ങളോ ഒന്നും ഇഷ്ടപ്പെടണമെന്നില്ല. അതിനാല്‍ തന്നെ ചിലര്‍ അതിനെതിരെ പ്രതികരിക്കാറുണ്ട്.
കാണുമ്പോഴും കേള്‍ക്കുമ്പോഴും മനസ്സിന് സന്തോഷം നല്‍കുന്ന അത്തരത്തിലൊരു സംഭവമാണ് നടന്നത്. ഫ്‌ളൈറ്റില്‍ കരഞ്ഞ കുഞ്ഞിനെ ആശ്വസിപ്പിക്കാനെത്തിയവരും അവര്‍ ചെയ്തതും കണ്ടു നിന്നവരുടെ മനസ്സ് പോലും അലിയിച്ചു കളഞ്ഞു.
വിമാനത്തില്‍ ഇരുന്ന് കരഞ്ഞ ഒരു കുഞ്ഞും കുഞ്ഞിനെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയാതെ നിന്ന അമ്മയ്ക്കും മുന്നിലേക്ക് മൂന്ന് മുത്തശ്ശിമാരാണ് പോയത്.
വിമാനത്തില്‍ ആദ്യമായി കയറിയതാണ് കുഞ്ഞ്. വിമാനം പറക്കാന്‍ തുടങ്ങിയപ്പോഴേക്കും കുഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങിയിരുന്നു. കുഞ്ഞിനെ ആശ്വാസിപ്പിക്കാന്‍ അമ്മ പലതവണ ശ്രമിച്ചെങ്കിലും കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയില്ല. ഒടുവില്‍ എന്തു ചെയ്യണമെന്നറിയാതെ അമ്മ നിസ്സഹായയായി. അപ്പോഴാണ് അവരെ സഹായിക്കുന്നതിനായി മൂന്ന് മുത്തശ്ശിമാര്‍ എത്തിയത്. തുടര്‍ന്ന് മുത്തശ്ശിമാരില്‍ ഒരാള്‍ കുഞ്ഞിനെ മടിയില്‍ ഇരുത്തി കളിപ്പിക്കുകയും കുറച്ച് സമയങ്ങള്‍ക്കു ശേഷം കുഞ്ഞ് കരച്ചില്‍ നിര്‍ത്തുകയും ചെയ്തു. കുഞ്ഞിന്റെ കളിയും നിറഞ്ഞ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.
നിമിഷനേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഏറെ സ്നേഹത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ നല്ല ആത്മാക്കള്‍ക്കു നന്ദി. ദയ എന്നത് മനോഹരമായ കാര്യമാണ്. എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.