ബ്രിട്ടനില്‍ ആഞ്ഞടിക്കാന്‍ ഈ സീസണിലെ ആദ്യത്തെ കൊടുങ്കാറ്റ് 'ഓട്ടോ' എത്തുന്നു. 75 മൈല്‍ വേഗത്തില്‍ കാറ്റും, ശക്തമായ മഴയും വീശിയടിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി എല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സ്‌കോട്ട്ലണ്ടിന്റെ മുഴുവന്‍ പ്രദേശങ്ങളും, നോര്‍ത്ത്, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് മുതല്‍ സ്‌കോട്ടിഷ് അതിര്‍ത്തി വരെയുള്ള മേഖലകളും ഇതില്‍ പെടും.
കൊടുങ്കാറ്റ് മൂലം യാത്രകള്‍ക്ക് സാരമായ തടസ്സങ്ങള്‍ നേരിടുമെന്ന്
മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. കനത്ത മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ സാധ്യമാകുന്നവര്‍ ഡ്രൈവിംഗ് ഒഴിവാക്കാനാണ് നിര്‍ദ്ദേശം. യാത്ര അനിവാര്യമാണെങ്കില്‍ ഹെഡ്ലൈറ്റ് ഡിം ചെയ്ത് വേഗത കുറഞ്ഞ് സഞ്ചരിക്കാനോ, ഫോഗ് ലൈറ്റ് ഉപയോഗിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.
നോര്‍ത്ത് സീ തീരത്ത് കെട്ടിടങ്ങള്‍ക്കും, മറ്റ് വസ്തുവകള്‍ക്കും കേടുപാട് സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. റോഡ്, റെയില്‍, ഫെറി ഗതാഗതവും ബാധിക്കപ്പെടും.