യുകെയിലെ ഇന്ത്യന്‍ സമൂഹത്തിലേക്ക് ഹൈ കമ്മീഷന്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 25 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഡ്രാറ്റ്ഫോര്‍ഡില്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡ്രാറ്റ്ഫൊര്‍ഡ്ഗ്രാമര്‍ സ്‌കൂളില്‍ വെച്ചായിരിക്കും ക്യാമ്പ് സംഘടിപ്പിക്കുക. കോണ്‍സുലാര്‍ ക്യാമ്പുകള്‍ പ്രധാനമായും നടത്തുന്നത് കോണ്‍സുലാര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇവിടത്തെ ഇന്ത്യാക്കാര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനായിട്ടാണ്.
പാസ്സ്പോര്‍ട്ട് സേവനങ്ങള്‍, പാസ്സ്പോര്‍ട്ട് സറണ്ടര്‍, ഒ സി ഐ സേവനങ്ങള്‍, ജനന രജിസ്ട്രേഷന്‍, അഫിഡവിറ്റ്, വില്‍, ഗിഫ്റ്റ് ഡീഡ്, അറ്റസ്റ്റേഷന്‍സ് എന്നിവയ്ക്ക് പുറമെ മറ്റ് അനേകം സേവനങ്ങളും ഈ ക്യാമ്പില്‍ ലഭ്യമാക്കും.
ചില പ്രത്യേക സര്‍വീസുകള്‍ക്ക് പ്രത്യേക ടൈം സ്ലോട്ട് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വെബ്സൈറ്റില്‍ ടൈം സ്ലോട്ട് ബുക്കിംഗിനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് ആവശ്യമുള്ള സേവനംതിരഞ്ഞെടുത്ത് അതിനുള്ള സമയം ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 02078369147 എന്ന നമ്പറില്‍ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയില്‍ ബന്ധപ്പെടണം.
അതേസമയം, ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഡ്മിനിസ്ട്രേറ്റര്‍ ഓഫീസറുടെ താത്കാലിക ഒഴിവിലേക്കായി ഹൈക്കമ്മീഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷിക്കുന്നവര്‍ യു കെ പൗരന്മാര്‍ അല്ലെങ്കില്‍ സാധുവായ യു കെ വര്‍ക്ക് പെര്‍മിറ്റ്/ വിസ ഉണ്ടായിരിക്കണം.2,303 പൗണ്ടാണ് പ്രതിമാസ ശമ്പളം.അപേക്ഷകര്‍ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണം. ടാക്സ്, അക്കൗണ്ടിംഗ്, ഫിനാന്‍സ്, എക്കണോമിക്സ്, ബിസിനസ്സ് മാനേജ്മെന്റ് എന്നീ മേഖലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയവര്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കും. അപേക്ഷന്‍ ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കുന്നതിനും എഴുതുന്നതിനും പ്രാവീണ്യം നേടിയവര്‍ ആയിരിക്കണം. അതുപോലെ കമ്പ്യുട്ടറില്‍പ്രാഗത്ഭ്യം ഉണ്ടാകണം.
സ്വന്തമായി എഴുത്തുകള്‍ തയ്യാറാക്കാനുള്ള കഴിവുണ്ടായിരിക്കണം. യു കെ ടാക്സേഷന്‍ നിയമം ഇന്റര്‍നാഷണല്‍ ടാക്സ് നിയമം എന്നിവയി മുന്‍ പ്രവര്‍ത്തി പരിചയം ഉണ്ടെങ്കില്‍ അത് അധിക യോഗ്യതയായി കണക്കാക്കും.