പ്രായമായ അച്ഛനും പ്രായമായ മകനും. സ്നേഹം തുളുമ്പുന്ന നിമിഷങ്ങള്‍ അച്ഛന് സമ്മാനിച്ച് മകന് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംഭവം തമിഴ്നാട്ടില്‍ നിന്നുമാണെന്നാണ് ഇവരുടെ സംസാരത്തില്‍ നിന്നും മനസ്സിലാകുന്നത്.
വീഡിയോയില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായ അച്ഛന്റെ അരികിലിരുന്ന് ചൂളമടിച്ച് കൊടുക്കുന്ന മകനെയാണ്. അച്ഛന് 100 വയസ്സുണ്ട്. മകന് 75ഉം. മകന് ചൂളമടിച്ച് കേള്‍പ്പിക്കുന്നത് ഒരു പഴയ തമിഴ് ഗാനമാണ്.
ഈ ഗാനം അച്ഛന് മനസ്സിലാകോ? അച്ഛന് അത് ഏതാണെന്നു മനസ്സിലാക്കി തനിക്കു പറഞ്ഞു തരണമെന്നും മകന് വീഡിയോയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹം പാട്ട് ചൂളമടിയിലൂടെ അച്ഛന്റെ കാതില്‍ കേള്‍പ്പിക്കുകയാണ്.
എന്നാല്‍ പാട്ട് കേട്ട ശേഷം അത് ഏതാണെന്ന് മനസ്സിലാക്കിയെങ്കിലും പതുക്കെ അത് മകനോട് പറയുകയും ചെയ്യുകയാണ് അച്ഛന്. ഇത് കേട്ട മകന് വരുന്ന സന്തോഷവും വീഡിയോയില്‍ നിന്നും വ്യക്തമാണ്. ഇന്നത്തെ സമൂഹത്തില്‍ കാണാന്‍ പറ്റാത്ത മനോഹരമായ കാഴ്ചയാണ് ഇതെന്നാണ് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.