അനുദിനം കുതിച്ചുയരുന്ന ജീവിതച്ചെലവും ശമ്പളക്കുറവും കാലാവസ്ഥയും മറ്റും സ്വന്തം രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേയ്ക്ക് പറിച്ചു നടപ്പെടാന്‍ യുകെ ജനതയെ പ്രേരിപ്പിക്കുന്നു എന്ന് വെളിപ്പെടുത്തി സര്‍വ്വെ ഫലം.
പകുതിയോളം ജനങ്ങളാണ് ബ്രിട്ടനില്‍ നിന്നും എമിഗ്രേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് സര്‍വ്വെ വെളിപ്പെടുത്തി. യുകെ ഉപേക്ഷിച്ച് ഓസ്ട്രേലിയയിലോ, ന്യൂസിലന്‍ഡിലോ പോയാല്‍ മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്നാണ് രണ്ടിലൊന്ന് ബ്രിട്ടീഷുകാര്‍ വിശ്വസിക്കുന്നത് എന്ന്
സെന്‍ഡ്രല്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് നടത്തിയ സര്‍വ്വെയിലില്‍ പറയുന്നു.
ബ്രിട്ടന്‍ 'തകര്‍ന്ന' നിലയിലാണെന്ന് നാലില്‍ മൂന്ന് ജനങ്ങള്‍ കരുതുന്നു. പകുതിയിലേറെ ആളുകള്‍ക്കും ദാരിദ്ര്യം നേരിടാനുള്ള ഒരു ടോറി, ലേബര്‍ നയം പോലും ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. പ്രധാനമന്ത്രി ഋഷി സുനാകും, മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും സാധാരണ ജനങ്ങളുമായി ബന്ധമില്ലാത്ത നേതാക്കളാണെന്നാണ് ഇവര്‍ കരുതുന്നത്. ഇക്കാലത്ത് ദാരിദ്ര്യത്തില്‍ ജീവിക്കുന്നത് എങ്ങിനെയെന്ന് ഇരുനേതാക്കള്‍ക്കും അറിയില്ലെന്നാണ് അഞ്ചില്‍ നാല് പേരുടെയും പക്ഷം.
കാര്യങ്ങള്‍ ശരിപ്പെടുത്താനുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ശേഷിയെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആത്മവിശ്വാസം തകര്‍ന്ന നിലയിലാണെന്നും സിഎസ്ജെ സര്‍വ്വെ പറയുന്നു. ബ്രിട്ടന് ഒരു റിബൂട്ട് ആവശ്യമാണെന്ന് വ്യക്തമായതായി മുന്‍ ടോറി നേതാവും, സിഎസ്ജെ സ്ഥാപകനുമായ ഇയാന്‍ ഡങ്കന്‍ സ്മിത്ത് പ്രതികരിച്ചു. കോവിഡിന് ശേഷം ഒട്ടെല്ലാ വികസിത രാജ്യങ്ങളിലും ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലും കാര്യങ്ങള്‍ പൂര്‍വസ്ഥിതിയില്‍ ആയെങ്കിലും യുകെയില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ അവശേഷിക്കുകയാണ്.