![](https://britishpathram.com/malayalamNews/89930-uni.jpg)
നീണ്ട ഒരിടവേളയ്ക്ക് ശേഷം ഭാവന തിരിച്ചെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. നിരവധി പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ചിത്രത്തെ കുറിച്ച് ആരാധകരമായി സംസാരിക്കുന്നതിരിനടിയില്‍ ഭാവന പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ പ്രാധാന്യം നേടുന്നത്.
മറ്റ് ഭാഷാചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ശേഷം ഭാവന തിരിച്ചെത്തുകയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ. ഭാവനയും ഷറഫുദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ ആരാധകരെല്ലാം ഉത്സാഹത്തിലാണ്.
കഴിഞ്ഞ ദിവസം ഇതേ കുറിച്ച് ഭാവന പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. തന്റെ തിരിച്ചു വരവും തിരിച്ചുവരുന്നതിനെ കുറിച്ചുമാണ് ഭാവന പറഞ്ഞത്. മാറി നിന്ന സമയത്തും മലയാളത്തെ ഒരുപാട് മിസ് ചെയ്തിരുന്നു എന്ന് താരം തുറന്നു പറയുന്നു.
ഭാവനയുടെ വാക്കുകള്‍ ഇങ്ങനെ: 'കഴിഞ്ഞ അഞ്ചുവര്‍ഷം മറ്റ് ഭാഷാചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്. ആ സമയത്തെല്ലാം മലയാളത്തെ ശരിക്കും മിസ് ചെയ്തിട്ടുണ്ട്. മലയാളം സംസാരിച്ച് ഒരു കഥാപാത്രം ചെയ്യുമ്പോള്‍ കുറച്ചുകൂടി ആസ്വദിച്ചുചെയ്യാനാകും. നമ്മുടെ സ്വന്തം ഭാഷ സംസാരിച്ച് സിനിമചെയ്യുന്നതിന് ഒരു സുഖമുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ അതൊന്നും സാധിക്കാതെപോയി. എന്റെ മാനസികമായ ആരോഗ്യത്തിനാണ് ഞാനപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. അതുകൊണ്ടാണ് മലയാളത്തില്‍നിന്ന് കുറെക്കാലത്തേക്ക് മാറിനിന്നത്. എന്റെ കരിയറിലെ മികച്ച സമയമായിരിക്കാം ചിലപ്പോള്‍ നഷ്ടമായത്. പക്ഷേ, അതിനെക്കാളൊക്കെ വലുതല്ലേ മനസ്സിന്റെ ആരോഗ്യം. എന്തോ അന്ന് ഇവിടെനിന്നെല്ലാം അകന്നുനില്‍ക്കാനാണ് തോന്നിയത്.'
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)