വിവാഹം കഴിക്കാന്‍ വേണ്ടി മാത്രം ജീവിതം മാറ്റി വെച്ചവരുണ്ടോ? ഉണ്ടെന്ന് തെളിയിക്കുകയാണ് പാക്കിസ്ഥാനിയായ ഒരാളുടെ ജീവിതം. 60 വയസ്സുകാരനായ പാക്കിസ്ഥാന്‍കാരനാണ് ഇയാള്‍.
ഇയാളുടെ ആഗ്രഹം 100 വിവാഹം ചെയ്യണം എന്നതാണ്. ഇതുവരെ 26 വിവാഹങ്ങള്‍ ചെയ്ത ഇദ്ദേഹത്തിന് ഇപ്പോള്‍ നിലവില്‍ നാല് ഭാര്യമാരാണ് ഉള്ളത്. വെറുതെ വിവാഹം ചെയ്യുകയല്ല. വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ എങ്ങനെ ആകണമെന്ന് ഇയാള്‍ക്ക് വലിയ നിബന്ധനകളും ഉണ്ട്.
വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന പെണ്‍കുട്ടിയുടെ പ്രായം 19-20 വയസ്സില്‍ കൂടരുത് എന്നതാണഅ ആദ്യത്തെ നിബന്ധന. വിവാഹം ചെയ്ത് അവരില്‍ ഒരു കുഞ്ഞു ജനിക്കണമെന്നും നിര്‍ബന്ധമുണ്ട്. കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ പിന്നെ ആ ത്രില്ല് അങ്ങ് പോയത് പോലെയാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ ജനിച്ചയുടന്‍ ഭാര്യയെ ഉപേക്ഷിക്കുന്നതാണ് പതിവ്.
ഈ വിവാഹ വീരന് സോഷ്യല്‍ മീഡിയയിലൂടെയാണ് വൈറലാവുന്നത്. ഇയാളെ കുറിച്ച് ജ്യോത് ജീത്ത് എന്ന ട്വിറ്റര്‍ പേജിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. 60 വയസ്സുകാരനൊപ്പം ചെറുപ്പക്കാരികളായ ഭാര്യമാരും ഇരിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇപ്പോഴുള്ള എല്ലാ ഭാര്യമാരെയും കുട്ടികള്‍ ഉണ്ടായതിന് ശേഷം ഉപേക്ഷിക്കുമെന്ന് വൃദ്ധന് വളരെ മാന്യമായി പറയുന്നത് വീഡിയോയില്‍ ഉണ്ട്. പെണ്‍കുട്ടികളും ഈ വ്യക്തിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്നതും ഞെട്ടിക്കുന്ന കാര്യം.