ഗവണ്മെന്റ് ജോലിയുള്ള ഭാര്യയെ കിട്ടിയാല്‍ പിന്നെ സുഖമായി ഒരു ജോലിക്കും പോകാതെ ഭാര്യയെ ജോലിക്ക് വിട്ടി സ്വസ്ഥമായി ജീവിക്കാലോ!!! തമാശക്കാണെങ്കിലും നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു തവണയെങ്കിലും പറയാത്ത ഒരു ജോലിയുമില്ലാത്ത ചെറുപ്പക്കാരനും ഉണ്ടാകില്ല. എന്നാല്‍ അതുപോലെ ജീവിക്കുന്ന ആരെയെങ്കിലും കുറിച്ച് കേട്ടിട്ടുണ്ടോ?
നിക്ക് ഡേവിസ് എന്ന 39 -കാരന് അത്തരത്തില്‍ സുഖിച്ച് ജീവിക്കുന്നയാളാണ്. ഇയാള്‍ക്ക് മൂന്ന് ഭാര്യമാരാണ് ഉള്ളത്. മൂന്ന് പേരും നല്ല ജോലിയുള്ളവര്‍. ഇവരില്‍ രണ്ട് മക്കളും ഉണ്ട്.
നിക്കിന്റെ പ്രത്യേകത എന്തെന്നാല്‍ ഇയാള്‍ക്ക് ജോലിയുമില്ല വീട്ടില്‍ പ്രത്യേകിച്ച് ഒരു പണിയും ഇല്ലെന്നതാണ്. മൂന്ന് ഭാര്യമാരും കഷ്ടപ്പെട്ട പണിചെയ്ത് കൊണ്ടുവരുന്ന വരുമാനത്തില്‍ ആസ്വദിച്ച് ജീവിക്കുന്നു. ഇതുകൊണ്ട് തന്നെ ഇയാല്‍ ഇയാളെ സ്വയം വിശേഷിപ്പിക്കുന്നത് 'ട്രോഫി ഹസ്ബന്‍ഡ്' എന്നാണ്.
വീട്ടിലേക്ക് ഒരു രൂപയുടെ സമ്പാദ്യം പോലുമില്ലാത്ത ഭര്‍ത്താവ്. ഏപ്രില്‍, ഡാനിയേല്‍, ജെന്നിഫര്‍ എന്നീ മൂന്ന് ഭാര്യമാരും ഇയാളെ പൊന്നു പോലെയാണ് നോക്കുന്നത്. ഭാര്യമാര്‍ ജോലിക്ക് പോകുന്നതിനെ കുറിച്ച ഇയാള്‍ പറയുന്നത് 'രാജാവ് ഒന്നും ചെയ്യില്ല, രാജ്ഞിമാര്‍ക്കാണ് എല്ലാ അധികാരവും' എന്നാണ്.
മൂന്ന് ഭാര്യമാരും സമ്പാദിക്കുമ്പോള്‍ ഇയാള്‍ വീട്ടിലിരുന്ന് ആ സമയം വായിക്കാനും പഠിക്കാനും ചിന്തിക്കാനും ഒക്കെ വേണ്ടി ചെലവഴിക്കും. ഏപ്രിലാണ് നിക്കിന്റെ ആദ്യത്തെ ഭാര്യ. ഏപ്രിലുമായുള്ള വിവാഹം കഴിഞ്ഞ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജെന്നിഫറിനെ നിക്ക് വിവാഹം ചെയ്യുന്നത്. ഏപ്രില്‍ തന്നെയാണ് നിക്കിന് ജെന്നിഫറിനെ പരിചയപ്പെടുത്തുന്നതും. ഏറ്റവും ഒടുവിലാണ് നിക്ക് ഡാനിയേലിനെ വിവാഹം ചെയ്യുന്നത്. ജെന്നിഫര്‍ കഴിഞ്ഞ ജൂണില്‍ ഒരു കുഞ്ഞിന് ജന്മം നല്കി. ഇതിന് മുമ്പ് മറ്റൊരു ബന്ധത്തില്‍ നിക്കിന് ഒരു മകന് കൂടി ഉണ്ട്.