സൗദിയില്‍ വലിയ ലഹരിമരുന്ന് വേട്ട. അല്‍ ഖുറയ്യാത്തിലെ അല്‍ ഹദീഥ ചെക്ക് പോസ്റ്റില്‍ ആണ് വന്‍ ലഹരി ശേഖരം പിടികൂടിയത്. ജോര്‍ദാനില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റിയ ട്രക്കില്‍ കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്.
തക്കാളി, ഉറുമാന്‍ പഴം എന്നിവ കയറ്റിയ ട്രക്കിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. 20 ലക്ഷത്തിലധികം ഗുളികകള്‍ പിടിച്ചെടുത്തതായി സൗദി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
വിദഗ്ദമായി ഒളിപ്പിച്ച ലഹരി വസ്തുക്കള്‍ സാങ്കേതിക വിദ്യകളുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 20 മുതല്‍ 50 മില്യണ്‍ ഡോളര്‍ (400 കോടി ഇന്ത്യന്‍ രൂപ) വരെ വിലമതിക്കുമെന്നാണ് വിലയിരുത്തുന്നത്. ഒരാളെ അറസ്റ്റ് ചെയ്തതായി നാര്‍കോടിക്സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് അറിയിച്ചു. മയക്കു മരുന്നു കടത്തു സംഘത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുളള ശ്രമത്തിലാണെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.