നാഗ്പൂര്‍ : വനിതാ സുഹൃത്തിനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത് മദ്യത്തിനൊപ്പം ലൈംഗിക ഉദ്ധാരണത്തിനുള്ള ഗുളിക കഴിച്ച യുവാവ് മരിച്ചു. കാമുകിയുമായി ഹോട്ടലിലെത്തിയ യുവാവ് 50 എംജിയുടെ രണ്ട് വയാഗ്ര ടാബ്ലെറ്റിനൊപ്പം മദ്യവും കുടിക്കുകയായിരുന്നു.
41 വയസ്സുകാരനായ യുവാവാണ് വനിതാ സുഹൃത്തുമൊത്ത് ഹോട്ടലില്‍ മുറിയെടുക്കുന്നത്. ഇയാളുടെ കാമുകിയാണ് ഈ യുവതി. മരുന്ന് കഴിച്ച ശേഷം അടുത്ത ദിവസമായപ്പോള്‍ ഇയാള്‍ക്ക് അസ്വസ്ഥ വരികയായിരുന്നു. ഉടന്‍ ഹോസ്പിറ്റലില്‍ പോകാമെന്ന് കൂടെയുള്ള യുവതി പറഞ്ഞെങ്കിലും ഇടയ്ക്ക് ഇങ്ങനെ ഉണ്ടാകാറുണ്ടെന്ന് ഇയാള്‍ പറഞ്ഞു.
പക്ഷെ നില വഷളാകാന്‍ തുടങ്ങിയപ്പോള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു. തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണം കുറയുന്ന സെറിബ്രോവാസ്കുലര്‍ രക്തസ്രാവം മൂലമാണ് മരണമെന്നാണ് പഠനത്തില്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ 300 ഗ്രാം രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. മദ്യത്തിന്റെയും മരുന്നുകളുടെയും മിശ്രിതവും നേരത്തെയുണ്ടായിരുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അവരുടെ നിഗമനം. വൈദ്യോപദേശം കൂടാതെ ഉദ്ധാരണക്കുറവിനുള്ള മരുന്ന് കഴിക്കരുതെന്നാണ് പഠനത്തിലൂടെ പകരുന്ന സന്ദേശമെന്ന് വിദഗ്ധര്‍ പറയുന്നു.