ഹോളിക്ക് വീട്ടില്‍ പോയില്ലെങ്കില്‍ അത് ദാമ്പത്യജീവിതത്തെ തന്നെ ബാധിക്കും എന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്റെ മേലധികാരിക്ക് അവധി അപേക്ഷിച്ച് കത്തെഴുതിയത്. സംഭവം യുപിയിലെ ഫാറൂഖാബാദിലാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണ് ഈ കത്ത്.
ഉത്സവ സീസണായതിനാല്‍ ആണ് ഉദ്യോഗസ്ഥന് വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ 10 ദിവസം അവധി കിട്ടിയില്ലെങ്കില്‍ തന്റെ ദാമ്പത്യബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന തരത്തിലാണ് അവസ്ഥയെന്നാണ് ഇയാള്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്. 22 വര്‍ഷത്തെ ദാമ്പത്യത്തില്‍ ഹോളി ആഘോഷത്തിനായി ഭാര്യക്ക് അവളുടെ മാതൃഗൃഹത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് ഭാര്യയെ പ്രകോപിതയാക്കിയത്.
അതിനാല്‍ കഴിഞ്ഞ 22 വര്‍ഷമായി ഭാര്യാ സഹോദരന്റെ വീട്ടില്‍ ഹോളി ആഘോഷിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഭാര്യ തന്നോട് ദേഷ്യപ്പെട്ടിരിക്കുകയാണെന്നും ഇത്തവണ അവിടെ പോകണമെന്ന് ഭാര്യ വാശി പിടിച്ചിരിക്കുകയാണെന്നും ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍ എസ്പിക്ക് നല്കിയ അപേക്ഷയില്‍ പറയുന്നു.
അവിടെ പോകണമെന്ന് ഭാര്യ നിര്‍ബന്ധിക്കുന്നു. പക്ഷേ അവധി ലഭിക്കാതെ എനിക്ക് പോകാന്‍ കഴിയില്ല. എന്റെ സാഹചര്യം കണക്കിലെടുത്ത് ദയവായി 10 ദിവസത്തെ കാഷ്വല്‍ ലീവ് അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യരപ്പെട്ടത്. അപേക്ഷ പരിഗണിച്ച് മാര്ച് 4 മുതല്‍ ഇന്‍സ്പെക്ടര്‍ക്ക് അഞ്ച് ദിവസത്തെ കാഷ്വല്‍ ലീവ് എസ്പി അനുവദിച്ചു. പിന്നീട് കത്തിന്റെ പകര്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.