വിവാഹം കഴിഞ്ഞ് അടുത്ത ദിവസം ഭാര്യയെ ട്രാഫിക്ക് ബ്ലോക്കിനിടയില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി. ഏറെ ഞെട്ടിക്കുന്ന സംഭവം മഹാദേവപുരയില്‍ ആണ് ഉണ്ടായത്.
വിജയ് ജോര്‍ജ് എന്ന ആളാണ് നവവധുവിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം പള്ളിയില്‍ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു സംഭവം നടന്നത്. ഇതിന് കാരണമായി തെളിഞ്ഞ സംഭവമാണ് അതിലും ഞെട്ടിക്കുന്നത്.
വിജയ്ക്ക് വിവാഹത്തിന് മുമ്പ് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇവരുടെ ഭീഷണിയിലാണ് ഇയാള്‍ ഇത്തരത്തില്‍ ഒരു കാര്യം ചെയ്തത്രേ. ആ പ്രണയം ഇയാളുടെ പിതാവിന്റെ കമ്പനിയിലെ ഡ്രൈവറിന്റെ ഭാര്യയുമായിട്ടായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ അതേ കമ്പനിയില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയായിരുന്നു. ഈ ബന്ധം വീട്ടിലറിഞ്ഞതോടെ അവരെ മറക്കാമെന്നും മറ്റൊരു വിവാഹത്തിന് തയ്യാറാണെന്നുമായിരുന്നു വിജയ് പറഞ്ഞത്. വിവാഹത്തിന് മുമ്പുതന്നെ പെണ്‍കുട്ടിയോട് വിജയ് കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്ത് വിടുമെന്ന് കാമുകി ഭീഷണിപ്പെടുത്തിയിരുന്നു.
കാമുകി ഇങ്ങനെ ചെയ്യുമോ എന്ന ഭയത്തിലാണ് ഇയാള്‍. പള്ളിയില്‍ നിന്ന് മടങ്ങുന്ന വഴിയില്‍ മുങ്ങിയത്. പെട്ടെന്നുണ്ടായ ഈ സംഭവത്തില്‍ ഞെട്ടിപ്പോയെന്നും കാറില്‍ നിന്നിറങ്ങി പിന്തുടരാന് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും വിജയ്യുടെ ഭാര്യ കൂട്ടിച്ചേര്‍ത്തു. എന്ത് വന്നാലും ഒപ്പമുണ്ടാകുമെന്ന് വിജ്യുടെ മാതാപിതാക്കളും താനും വാക്ക് കൊടുത്തതായും എന്നിട്ടും വിവാഹപ്പിറ്റേന്ന് കടന്നുകളയുകയായിരുന്നു. വിജയ് സുരക്ഷിതനാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നും കരുതുന്നതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു