ലിവിംങ് ടുഗെദര്‍ എന്ന രീതി ഇന്ന് പുതുമയുള്ള സംഭവമല്ല. എന്നാല്‍ രണ്ടു പേരുമായി ലിവിംങ് ടുഗെദര്‍ ഒരു അപൂര്‍വ്വ സംഭവം തന്നെയാണ്. പക്ഷെ രണ്ടു പേരുമായി ലിവിംങ് ടുഗെദറില്‍ ജീവിച്ച് ഒടുവില്‍ എല്ലാവരും അറിഞ്ഞ് പണികിട്ടിയ ഒരാളെ കുറിച്ചാണ് തെലങ്കാനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
തെലങ്കാനയിലെ യെരബോരു ഗ്രാമത്തിലെ എം സത്തിബാബു എന്ന യുവാവാണ് സ്വപ്ന, സുനിത എന്നീ രണ്ട് സ്ത്രീകളുമായി ലിവിംങ് ടുഗെതറിലായത്. എന്നാല്‍ രണ്ടു പേരുമായി ലിവിംങ് ടുഗെതറിലാണെന്ന് രണ്ട് യുവതികള്‍ക്കും അറിയില്ലായിരുന്നു. രണ്ട് പേരിലും ഇയാള്‍ക്ക് മക്കളും ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെയാണ് ഇരുകൂട്ടരും ഇത് മനസ്സിലാക്കുന്നതും അതോടെ പ്രശ്നം തുടങ്ങുന്നതും.
ബന്ധം അറിഞ്ഞതോടെ സ്ത്രീകളുടെ കുടുംബങ്ങള്‍ തമ്മില്‍ പ്രശ്നമാകുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് പേരേയും താന്‍ വിവാഹം കഴിക്കും എന്ന് സത്തിബാബു കുടുംബങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. രണ്ട് പേരെയും വധുവാക്കി കൊണ്ട് സത്തിബാബു ക്ഷണക്കത്തും പ്രിന്റ് ചെയ്തു വളരെ ആഘോഷ പൂര്‍വ്വം വിവാഹവും നടത്തി. വ്യാഴാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ക്ഷണക്കത്ത് വൈറലായതോടെ സംഭവം വിവാദമാകും എന്ന് ഭയന്ന് ബുധനാഴ്ച രാത്രി തന്നെ വിവാഹം നടത്തുകയായിരുന്നു. സത്തിബാബുവുമായുള്ള ബന്ധത്തില്‍ സുനിതക്ക് ഒരു ആണ്‍കുഞ്ഞും സ്വപ്നയ്ക്ക് പെണ്‍കുഞ്ഞും ആണ് ഉള്ളത്.