ഒരു ഭാര്യ ജീവിച്ചിരിക്കേ തന്നെ മറ്റൊരു വിവാഹം ചെയ്യുക എന്നത് നമ്മുടെ നാട്ടില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും രണ്ടു ഭാര്യമാര്‍ക്കൊപ്പം ജീവിക്കുന്ന പലരും ഉണ്ട്. വളരെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നവരും ഭാര്യമാര്‍ തമ്മിലുള്ള വഴക്കിനിടയില്‍ ജീവിക്കുന്നവരും ഉണ്ട്.
എന്നാല്‍ ഒരു ഭാര്യ ഉണ്ടായിരിക്കേ തന്നെ രഹസ്യമായി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത യുവാവിനെ കുറിച്ചാണ് വാര്‍ത്തകളില്‍ നിറയുന്നത്. മദ്ധ്യപ്രദേശിലെ ഗ്വാളിയോറില്‍ രണ്ട് ഭാര്യമാരുള്ള ഒരാള്‍ വ്യത്യസ്തമായ വ്യവസ്ഥയില്‍ രണ്ടു ഭാര്യമാര്‍ക്കൊപ്പം ജീവിക്കാന്‍ തയ്യാറെടുക്കുന്നത്.
ഹരിയാനയിലെ ഗുരുഗ്രാമില്‍ ജോലി ചെയ്യുന്ന എഞ്ചിനീയറാണ് രണ്ട് ഭാര്യമാരുള്ള ഈ വിരുതന്. ഇയാള്‍ 2018ല്‍ ഗ്വാളിയോറില്‍ നിന്നുള്ള സീമ എന്ന യുവതിയെ വിവാഹം ചെയ്തു. രണ്ട് വര്‍ഷം ദമ്ബതികള്‍ ഒരുമിച്ച് താമസിച്ചു. അപ്പോഴാണ് കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ സീമയെ ഗ്വാളിയോറിലേക്ക് ഭര്‍ത്താവ് കൊണ്ടുവന്നു. ഇവര്‍ക്ക് ഒരു കുഞ്ഞും ഉണ്ടായിരുന്നു. ഭാര്യയേയും കുഞ്ഞിനെയും ഗ്വാളിയോറിലെത്തിച്ച ശേഷം തിരികെ ജോലി സ്ഥലത്ത് എത്തിയ എഞ്ചിനീയര്‍ ഓഫീസിലെ സഹപ്രവര്‍ത്തയുമായി അടുത്തു. അവരോടൊപ്പം ഒന്നിച്ച് താമസിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ മകള്‍ പിറന്ന ശേഷമാണ് ഭര്‍ത്താവിന്റെ അവിഹിതം ആദ്യ ഭാര്യ തിരിച്ചറിഞ്ഞത്.
രണ്ടാം വിവാഹത്തെക്കുറിച്ച് അറിഞ്ഞ സീമ ഭര്ത്തിവില് നിന്നും വിവാഹമോചനം തേടി കോടതിയെ സമീപിച്ചു. ഡിവോഴ്സിന്റെ ഭാഗമായുള്ള കൗണ്‍സിലിംഗ് സെഷനുകളില്‍ വച്ച് ഇവര്‍ വീണ്ടും ഒന്നായി. ഭര്‍ത്താവിനോട് ക്ഷമിച്ച സീമ ഭര്‍ത്താവ് ആഴ്ചയെ മൂന്ന് ഭാഗങ്ങളായി വിഭജിക്കണമെന്നായിരുന്ന ഒത്തു തീര്‍പ്പ് വ്യവസ്ഥ വച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുരുഗ്രാമില്‍ രണ്ട് ഫ്ളാറ്റെടുത്ത എഞ്ചിനീയര്‍ രണ്ട് ഭാര്യമാരുമായി മൂന്ന് ദിവസങ്ങള്‍ വീതം ചെലവഴിക്കാന്‍ ആരംഭിക്കുകയായിരുന്നു.
മൂന്ന് ദിവസം വീതം ഓരോരുത്തരുടേയും കൂടെ കഴിയാനാണ് പുരുഷനെ ഭാര്യമാര്‍ അനുവദിച്ചത്. ഏഴാമത്തെ ദിവസം അയാളുടെ സ്വകാര്യതയ്ക്കും അവര്‍ സമയം നല്കി.