ജയ്പൂരില്‍ വിവാഹ ദിവസം 'മമേറ' എന്നൊരു ചടങ്ങുണ്ട്. ഈ ചടങ്ങിന്റെ ചരിത്രത്തില്‍ സംഭവിക്കാത്ത കാര്യമാണ് കഴിഞ്ഞ ദിവസം നടന്നത്.
വധുവിന്റെ അമ്മാവന്‍മാര്‍ വധുവിന് സമ്മാനം നല്‍കുന്ന പ്രത്യേക ചടങ്ങാണ് 'മമേറ'. എന്നാല്‍ ഈ ചടങ്ങില്‍ വധുവിന് അമ്മാവന്‍മാര്‍ വധുവിന് കൊടുത്തത് എന്താണെന്നോ? 3 കോടിയുടെ സ്വത്തുക്കള്‍!!!
ഇതില്‍ 80ലക്ഷം രൂപ, ആഭരണങ്ങള്‍, സ്ഥലത്തിന്റെ പ്രമാണം, ട്രാക്ടര്‍ അങ്ങനെ മൊത്തം 3 കോടിയുടെ സാധനങ്ങളാണ് പെണ്‍കുട്ടിക്ക് അമ്മാവന്മാര്‍ നല്‍കുന്നത്. വിവാഹ വേദിയിലേക്ക് വധുവിന് തലചുമടായിട്ടാണ് പണവും ആഭരണങ്ങളും ഏല്‍പ്പിക്കുന്നത്.
ഭന്‍വാര്‍ലാല്‍ പൊട്ടലിയയുടെയും ഗെവാരി ദേവിയുടെയും മകള്‍ അനുഷ്‌കയാണ് ഈ സൗഭാഗ്യവതിയായ വധു. ഇങ്ങനെ ഈ അമ്മാവന്മാര്‍ ചെയ്യാന്‍ ഒരു കാരണമുണ്ട്. ഇവരുടെ കുടുംബത്തിലെ ഒരേയൊരു മകളാണ് അനുഷ്‌കയുടെ അമ്മ ഗെവാരി ദേവി. ഇവരുടെ ഐശ്വര്യമാണ് കുടുംബത്തിലേക്ക് ഇത്രയധികം ഐശ്വര്യം എത്തിച്ചതെന്നാണ് മുത്തച്ഛന്‍ പറയുമായിരുന്നു. അതിനാലാണ് ഇത്രയധികം സ്‌നേഹ സമ്മാനങ്ങള്‍ കൊണ്ടെത്തിച്ചത്.