വിവാഹത്തിന് വധു അണിയുന്ന സാരി മുതല്‍ ആഭരണങ്ങളും വിവാഹ വേദിയും എല്ലാം സ്പെഷ്യലാക്കി വിവാഹം കളറാക്കാനാണ് വധുവിന്റെ വീട്ടുകാരും വധുവും ആഗ്രഹിക്കുക. അത്തരത്തില്‍ വെറൈറ്റിയായി എന്തെങ്കിലും ചെയ്ത് വാര്‍ത്തകളില്‍ നിറയാറുമുണ്ട്. ഇപ്പോഴിതാ ആതുപോലെ വാര്‍ത്തകളില്‍ നിറയുകയാണ് ഒരു വധു.
ഇവിടെ വധധുവിന്റെ ആഭരണമാണ് ശ്രദ്ധിക്കപ്പെടുന്നത്. കാണുമ്പോള്‍ തന്നെ ഇത്തിരി അല്ല അധികം സ്പെഷ്യല്‍ ആണ് വധു ധരിച്ചിരിക്കുന്ന മാലയെന്ന് മനസ്സിലാകും.
വധു ധരിച്ചിരിക്കുന്ന മാലയുടെ വലിപ്പം തന്നെയാണ് അതിന് പ്രധാനം. വധു ധരിച്ചിരിക്കുന്നത് ലെഹങ്കയാണ്. എന്നാല്‍ മാലയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യത്തെ ഭാഗം കഴുത്തിലും രണ്ടാമത്തെ ഭാഗം വയറിലുമാണുള്ളത്.
ഡല്‍ഹിയില്‍ നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഗഗന് നോനിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കന്നത്. വധുവിനെ കാണാന്‍ ഒരു ഡോണ്‍ പോലെയുണ്ടെന്നും, എന്നാല്‍ മാല കാരണം ഈ സൗന്ദര്യം കാണാന്‍ കഴിയുന്നില്ലെന്നൊക്കെയാണ് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍. വധു ആരാണെന്ന് ചോദിക്കുന്നവരും നിരവധിയാണ്. എന്നാല്‍ അത് പോസ്റ്റില്‍ പറയുന്നില്ല.