അച്ഛന്റെ ആഗ്രഹം മനസ്സിലാക്കി വലിയൊരു വേദനയിലും അത് സാധിച്ചു കൊടുത്ത മകന്റെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്. അച്ഛന്റെ മൃതശരീരത്തിനു മുന്നില്‍ വേദന കടിച്ചു പിടിച്ച് മകന് വിവാഹിതനായി.
തമിഴ്നാട്ടിലെ കല്ലകറുച്ചിയില്‍ ആണ് സംഭവം നടന്നത്. മകന്റെ വിവാഹം നടന്നു കാണണമെന്ന അച്ഛന്റെ ആഗ്രഹമാണ് മകന് സാധിച്ചു കൊടുത്തത്. അതും അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് തൊട്ടുമുന്‍പ്.
ഡി.എം.കെയുടെ പ്രാദേശിക നേതാവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു പ്രവീണിന്റെ പിതാവ് പെരുവാങ്ങൂര്‍ രാജേന്ദ്രന്. മകന്റെ വിവാഹം നടന്നു കാണാന്‍ രാജേന്ദ്രന് അതിയായി ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അവസാന ആഗ്രഹവും മകന്റെ വിവാഹം കാണുക എന്നതായിരുന്നു
രണ്ടു വര്‍ഷമായി പല ആരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടിലായിരുന്നു രാജേന്ദ്രന് പക്ഷെ ഒരുമാസം മുന്‍പ് കുളിമുറിയില്‍ തെന്നിവീണതോടെ ആരോഗ്യ നില വഷളായി. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രവീണിന്റെ വിവാഹം മാര്‍ച്ച് ഇരുപത്തിയേഴിന് കല്ലകറുച്ചിയില്‍ നടത്താന്‍ തീരുമാനിച്ചതുമായിരുന്നു. അതിനിടെയാണ് പിതാവിന്റെ മരണം.
ഇതേത്തുടര്‍ന്നാണ് അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ സംസ്കാരത്തിന് മുമ്പേ കല്യാണം നടത്താന്‍ പ്രവീണ്‍ തീരുമാനിക്കുന്നത്. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ വധുവിനോടും കുടുംബത്തോടും ഇക്കാര്യം പങ്കു വച്ചപ്പോള്‍ അവരും അനുകൂലിച്ചു. അതോടെ വിവാഹത്തിനു മുഹുര്ത്തമൊരുങ്ങി, മകന്റെ വിവാഹത്തെക്കുറിച്ച് രാജേന്ദ്രന് നിരവധി ആഗ്രഹങ്ങളുണ്ടായിരുന്നു. ഇതെല്ലാം പാലിച്ചാണ് വിവാഹം നടന്നത്.രാജേന്ദ്രന്റെ ആഗ്രഹം പോലെ ബുദ്ധമത ആചാര പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.