![](https://britishpathram.com/malayalamNews/90522-uni.jpg)
മെഡിക്കല്‍ പരിശോധനകള്‍ക്കിടെ നാല് വനിതാ രോഗികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തില്‍ താന്‍ നിരപരാധിയെന്ന് മലയാളി ഡോക്ടര്‍. ഹാംപ്ഷയറിലെ ഹവന്റ് മേഖലയിലെ 46-കാരനായ ഡോ. മോഹന്‍ ബാബുവിന് എതിരെയാണ് ആരോപണം ഉയര്‍ന്നത്.2019 സെപ്റ്റംബര്‍ മുതല്‍ 2021 ജൂലൈ വരെ കാലയളവില്‍ ആണ് സംഭവങ്ങള്‍ നടന്നതായി ആരോപിക്കപ്പെടുന്നത്.
പരിശോധനകള്‍ക്കിടെ ആണ് മോശം പെരുമാറ്റം നേരിട്ടതായി നാല് സ്ത്രീകള്‍ ആരോപിക്കുന്നത്. ഒരു രോഗിക്ക് എതിരെ രണ്ട് തവണ ഇത്തരം സംഭവം ഉണ്ടായെന്നാണ് വാദം.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ജിപി മോഹന്‍ ബാബു നിഷേധിച്ചു. ഹാംപ്ഷയറിലെ ഹാവന്റിലുള്ള സ്റ്റോണ്ടന്‍ സര്‍ജറിയില്‍ ആരോപിക്കപ്പെടുന്നപോലെ ലൈംഗിക അക്രമങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഡോക്ടര്‍ വാദിക്കുന്നു.
പോര്‍ട്സ്മൗത്ത് ക്രൗണ്‍ കോടതിയില്‍ ഹാജരായ ഡോക്ടര്‍ തന്റെ പേരും, വിലാസവും, ജനനതീയതിയുമാണ് അറിയിച്ചത്. ഇദ്ദേഹത്തിന്റെ വിചാരണ അടുത്ത വര്‍ഷം ആരംഭിക്കും. വിചാരണ വരെ ഡോക്ടറെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. 2024 ജനുവരി 8ന് കേസ് വിചാരണയ്ക്ക് എടുക്കും. മൂന്നാഴ്ച കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുമെന്ന് ജഡ്ജ് തിമോത്തി മൗസ്ലി കെസി പറഞ്ഞു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്‌സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)