![](https://britishpathram.com/malayalamNews/90575-uni.jpg)
സൗത്താളിനടുത്ത് ഹാന്‍ഡ്വെലില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജെറാള്‍ഡ് നെറ്റോയുടെ ഘാതകനായ 16 കാരന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. അതിനിടെ ഇരയായ ജെറാള്‍ഡിന്റെ ശവസംസ്‌കാരം നടക്കുന്നതിന് മുമ്പുതന്നെ വീട്ടില്‍ സാധാരണ നിലയില്‍ ജീവിതം തുടരാന്‍ പ്രതിയെ അനുവദിക്കുന്ന നിലവിലെ യുവജന നീതിന്യായ വ്യവസ്ഥയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമം തിരുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേത്തിന്റെ മകള്‍.
2023 മാര്‍ച്ച് 19 ന് പുലര്‍ച്ചെയാണ് ഓക്സ്ബ്രിഡ്ജ് റോഡും ബോസ്റ്റണ്‍ റോഡും തമ്മില്‍ ചേരുന്ന ജംഗ്ഷനില്‍ വെച്ച് ജെറാള്‍ഡ് നെറ്റോ (62) പിന്നില്‍ നിന്ന് അജ്ഞാതരുടെ ഗുരുതരമായ ആക്രമണത്തിന് വിധേയനായത്. നടന്ന് പോവുകയായിരുന്ന ജെറാള്‍ഡിനെ പിന്നില്‍ നിന്ന് പതിനാറുകാരന്‍ ആക്രമിക്കുകയും തുടര്‍ന്ന് ചാടി ഓടി രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ സഹായാഭ്യര്‍ത്ഥന കേട്ട് പാഞ്ഞെത്തിയ മെട്രോപൊളിറ്റന്‍ പോലീസ് പ്രദേശമാകെ സീല്‍ ചെയ്തു വളഞ്ഞതോടെ രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമം പാളുക ആയിരുന്നു. സംഭവം നടന്നു മിനിട്ടുകള്‍ക്കകം പ്രതികള്‍ എന്ന് സംശയിക്കുവരെ പോലീസ് പിടികൂടിയിരുന്നെങ്കിലും ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുന്നതിനായി പിറ്റേന്ന് വൈകുന്നേരം വരെ സംഭവം നടന്ന റോഡ് അടച്ചിട്ടിരിക്കുക ആയിരുന്നു.
അതിനിടെ അറസ്റ്റില്‍ ആയ പതിനാറുകാരന്‍ ഈലിങ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എത്തിയത്. കുറ്റബോധത്തിന്റെ ചെറുലാഞ്ചന പോലും ഇല്ലാതെയാണ് ഇയാള്‍ കോടതിയില്‍ നിന്നതും. ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ പദവിയില്‍ ഉള്ള ബ്രെയിന്‍ ഹൊവിക്കാന് കേസ് അന്വേഷണ ചുമതല. അതേസമയം, ജെറാള്‍ഡിന്റെ മകള്‍ ജെന്നിഫര്‍ നെറ്റോ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളെ പുനരധിവസിപ്പിക്കണമെന്നും ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തുന്ന നിയമങ്ങള്‍ മാറ്റണമെന്നും ആവശ്യപ്പെടുന്ന ഒരു നിവേദനവുമായി രംഗത്തെത്തിയിട്ടുണ്ട്.
തന്റെ പിതാവിന്റെ മരണം ഇകഴ്ത്തപ്പെട്ടുവെന്നും നീതി ലഭിച്ചില്ലെന്നും തോന്നിയതിനാല്‍ ഭാവിയില്‍ ഒരാള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്താല്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ജെന്നിഫറിന്റെ മകള്‍ ആവശ്യപ്പെടുന്നു. നിലവിലെ നിയമത്തില്‍ കുറ്റവാളിയെ ജാമ്യത്തില്‍ വീട്ടിലേക്ക് മടങ്ങാനും പരീക്ഷകള്‍ എഴുതാനും തുടരാനും അനുവാദിക്കുന്നുണ്ട്.അത് അവര്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം എടുത്തുകാണിക്കുന്നില്ല. താന്‍ ചെയ്ത തെറ്റ് എന്താണെന്ന് യുവാക്കളെ പഠിപ്പിക്കുന്നതിനും ഉചിതമായ നടപടി സ്വീകരിക്കുന്നതിനും നിയവിലെ നയമം അപര്യാപാതമാണെന്നും ജെന്നിഫര്‍ പറയുന്നു.
60 കളില്‍ സിംഗപ്പൂരില്‍ നിന്ന് എത്തിയ സ്റ്റെല്ലസ് നെറ്റോയുടെയും മേരി നെറ്റോയുടെയും മൂന്ന് മക്കളില്‍ ഒരാളായിരുന്നു ജെറാള്‍ഡ്. മൂത്ത മകന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു, ലണ്ടനില്‍ താമസിക്കുന്ന ആന്‍ഡ്രൂ നെറ്റോയുടെ ഇളയ സഹോദരനായിരുന്നു ജെറാള്‍ഡ്. ജെറാള്‍ഡ് നെറ്റോയ്ക്ക് ഭാര്യയും മുതിര്‍ന്ന രണ്ട് കുട്ടികളും പ്രായമായ അമ്മയും ഉണ്ട്. സൗത്ത്ഹാളിലാണ് ജെറാള്‍ഡും കുടുംബവും താമസിച്ചിരുന്നത്. തിരുവനന്തപുരം പുത്തന്‍തോപ്പിലാണ് കുടുംബം.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)