ക്വാല ലംപുര്‍ : 83കാരി പഫര്‍ മീന്‍ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെ സ്വന്തം ജീവന് തന്നെ നഷ്ടമായ സംഭവമാണ് മലേഷ്യയിലെ ജോഹറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാര്യയും ഭര്‍ത്താവും മീന്‍ പാകം ചെയത് കഴിച്ചതോടെ രണ്ടു പേര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടാവുകയും. ഭാര്യ മരണത്തിനു കീഴടങ്ങുകയും ചെയ്തു.
ലിം സൂ ഗുവാന്‍ ഓണ്‍ലൈന്‍ വഴിയാണ് പഫര്‍ മീന്‍ വാങ്ങിയത്. കൊടും വിഷമുള്ള മീനാണ് ഇതെന്ന് അറിയാതെയായിരുന്നു ഇവര്‍ ഇതിനെ വാങ്ങിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് : ലിം സൂ ഗുവാന്‍ പഫര്‍ മീനിനെ വാങ്ങി വൃത്തിയായി പാകം ചെയ്താണ് ഭര്‍ത്താവിനൊപ്പം കഴിച്ചത്. എന്നാല്‍ ഒരു ഉച്ചയോടെ ഭക്ഷണം കഴിച്ചതോടെ ലിമിന് വിറയലും ശ്വാസം മുട്ടലും അടക്കം അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. ഇവരെ മകന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അധികം വൈകാതെ തന്നെ ഭര്‍ത്താവും ഇതേ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. അന്ന് വൈകുന്നേരം ഏഴ് മണിയോടെ തന്നെ ലിം മരണപ്പെട്ടു. പക്ഷെ ഭര്‍ത്താവിന്റെ നില ഇപ്പോഴും ഗുരുതരമായി ആശുപത്രിയില്‍ തുടരുകയാണ്. മീനിന്റെ ശരീരത്തിലുണ്ടായ വിഷമാണ് ലിമിന്റെ മരണത്തിന് കാരണമായതെന്നും ഭര്‍ത്താവിന്റെ നില ഗുരുതരമാക്കിയതും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അറിയാതെ സംഭവിച്ച തെറ്റിന് ലിമിന് നല്‍കേണ്ടി വന്നത് സ്വന്തം ജീവനാണ്.