കാമുകനൊപ്പം ജീവിക്കാന്‍ ഭാര്യ ചെയ്ത് കൊടും ക്രൂരതയുടെ നടുക്കുന്ന സംഭവം ബംഗാളിലെ പുരുലിയയില്‍ നിന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ജൂഡന്‍ മഹാതോ (45)നെ കൊല്ലാന്‍ ഭാര്യ ചെയ്ത പ്രവര്‍ത്തിയാണ് ഏറെ ഞെട്ടിക്കുന്നത്.
ജൂഡന്റെ ഭാര്യ ഉത്തര, ക്ഷേത്രപാല്‍ മഹാതോ എന്നിവരും പ്രണയത്തിലായിരുന്നു. ഒരുമിച്ചു ജീവിക്കാന്‍ തടസ്സമാകുമെന്നു മനസ്സിലായതോടെയാണു ജൂഡന്‍ മഹാതോയെ കൊലപ്പെടുത്താന്‍ ഭാര്യയും കാമുകനും തീരുമാനിച്ചത്. മൂര്‍ച്ചയുളള ആയുധം കൊണ്ടായിരുന്നു കൊലപാതകം. തെളിവ് നശിപ്പിക്കാനായും മൃതദേഹം വേഗം അഴുകാനായും ഉപ്പിട്ടാണു കുഴിച്ചിട്ടത്. ക്ഷേത്രപാലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തത്. മാസങ്ങളായുള്ള ആസൂത്രണത്തിനു ശേഷമാണു പദ്ധതി നടപ്പാക്കിയത്.
മാര്‍ച്ച് 26ന് മകന് മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പൊലീസില്‍ പരാതി നല്കി. ഉത്തരയെ സംശയിച്ച പൊലീസ് അവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം നടത്തിയതായി സമ്മതിച്ചു. ക്ഷേത്രപാലുമായി രഹസ്യബന്ധം ഉണ്ടായിരുന്നെന്നും ഒരുമിച്ചു ജീവിക്കാനാണു കൃത്യം നടത്തിയതെന്നും യുവതി മൊഴി നല്കി. കൊലപാതകത്തിന് ശേഷം ജാര്‍ഖണ്ഡില്‍ ഒളിവിലായിരുന്ന ക്ഷേത്രപാലിനെ പിന്നീടാണു പിടികൂടിയത്.