വളരെ നിഷ്കളങ്കമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കുട്ടികള്‍ക്ക് കഴിയും. മനസ്സില്‍ ദേഷ്യമോ ആരെന്ത് വിചാരിക്കും എന്ന സംശയമോ ഇല്ലാതെ ആണ് ആരോടും പെരുമാറുന്നത്. അതുകൊണ്ട് തന്നെ അവരുടെ പെരുമാറ്റം ആര്‍ക്കും ഇഷ്ടപ്പെടും.
പൊതുവേ പറയുന്ന ഒരു കാര്യമുണ്ട് വീട്ടില്‍ എങ്ങനെയാണോ പറഞ്ഞ് കൊടുക്കുന്നത് അത് കുട്ടികള്‍ പുറത്ത് കാണിക്കും എന്ന്. നല്ലൊരു മനസ്സുള്ള അച്ഛനും അമ്മയ്ക്കും നല്ല മനസ്സുള്ള മകള്‍ എന്ന് ആരും പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വഴിയില്‍ കണ്ട ഒരു വൃദ്ധനെ സഹായിക്കുന്ന ഒരു മകള്‍.
വഴിയരികില്‍ കണ്ട വൃദ്ധന് വെള്ളം നല്‍കുന്നതാണ് വിഡിയോയിലെ കാഴ്ച്ച. ഗുഡ്ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയ പങ്കുവച്ചിരിക്കുന്നത്. റോഡരികില്‍ അവശനായി ഇരിക്കുന്ന വൃദ്ധന് വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട് വെള്ളം പിടിച്ചുകൊടുക്കുകയാണ് കൊച്ചുമിടുക്കി. ഒരു കൈ കൊണ്ട് വെള്ളം കുപ്പി പിടിക്കുകയും മറുകൈ കൊണ്ട് വൃദ്ധനെ താങ്ങിപ്പിടിച്ചിരിക്കുകയുമാണ് കുട്ടി. കുട്ടിയുടെ അച്ഛന് വന്ന് മകളെ എടുത്തുകൊണ്ട് പോകുന്നതും വിഡിയോയില്‍ കാണാം. അച്ഛന് വന്ന് വിളിക്കുമ്പോള്‍ വെള്ളം കുപ്പിയുടെ അടപ്പ് ശ്രദ്ധയോടെ അടച്ച് വൃദ്ധന്റെ മുന്നില്‍ വച്ചിട്ടാണ് ആ കുഞ്ഞ് മടങ്ങിയത്