മെട്രോയില്‍ ഇരുന്ന് ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്, മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കും വിധം പെരുമാറരുത്- ഇതെല്ലാം കേരളത്തിലെ മെട്രോയില്‍ മാത്രമാണ് യാത്രക്കാര്‍ പിന്തുടരുന്നത്. പൊതുവേ നിയമങ്ങളോട് പേടിയും ബഹുമാനവും ഉള്ളവരാണ് മലയാളികള്‍. അതിനാല്‍ തന്നെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മലയാളികള്‍ ശ്രമിക്കും. എന്നാല്‍ ഇവിടെ മെട്രോയില്‍ നടന്ന സംഭവം കേരളത്തിലേ ഇന്ത്യയിലോ അല്ല. അങ്ങ് ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ളതാണ്.
വീഡിയോയില്‍ കാണുന്നത് എല്ലാ സീറ്റുകളും നിറഞ്ഞിരിക്കുന്ന മെട്രോ ആണ്. ഇതില്‍ യാത്രക്കാര്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. പെട്ടന്നാണ് ഒരാള്‍ തന്റെ ബാഗില്‍ നിന്നും ബെഡ് എടുത്ത് നിലത്ത് വിരിച്ച ശേഷം പുതച്ച് കിടക്കുന്നത്. ഇത് കണ്ടതും അയാള്‍ക്കരികില്‍ ഇരുന്ന കുറച്ച് പേര് എഴുന്നേറ്റ് പോകുന്നുണ്ട്.
എന്നാല്‍ സംഭവം വീഡിയോ ഷൂട്ട് ചെയ്യാന്‍ വേണ്ടി മാത്രം എടുത്തതാണ്. കാരണം വീഡിയോയിലുള്ളത് കണ്ടന്റ് ക്രിയേറ്ററായ പ്രിന്‍സ് സീ ആണ്. അതിനാല്‍ തന്നെ മനപ്പൂര്‍വ്വമാണ് ഇയാള്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തിരിക്കുന്നതെന്ന് മനസ്സിലാകും. അദ്ദേഹം തന്റെ ഔദ്യോഗിക യൂട്യൂബ് ഹാന്‍ഡിലില്‍ വീഡിയോ പോസ്റ്റ് ചെയ്തു. വൈറലായ വീഡിയോ 495,000 ആളുകള്‍ കണ്ടിട്ടുണ്ട്.