സോഷ്യല്‍ മീഡിയയിലൂടെ ഏറെ ചര്‍ച്ചാ വിഷയമായ മാറിയ യുവതിയാണ് ബ്രസീലിയന്‍ യുവതി മെറിവോണ്‍ റോച്ച മൊറേസ്. റാഗ് പാവയായ മാര്‍സെലോയെ വിവാഹം ചെയ്ത ശേഷം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ നിറസാന്നിധ്യമായിരുന്നു.
തന്റെ റാഗ് പാവയായ മാര്‍സെലോയുമായി ജീവിതം ആരംഭിച്ച ബ്രസീലിയന്‍ യുവതി വിവാഹത്തിന് പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചു. 250 ആളുകള്‍ മൊറേസിന്റെയും മാര്‍സെലോയുടെയും വിചിത്ര വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ മെറിവോണ്‍ റോച്ച മൊറേസ് വീണ്ടും ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ആദ്യത്തേത് ആണ്‍കുട്ടിയാണെന്നും ഇനി ഒരു രാജകുമാരി വേണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ പെണ്‍കുട്ടിയാണെങ്കിലും ആണ്‍കുട്ടിയാണെങ്കിലും സന്തോഷമെന്നും അവര്‍ പറഞ്ഞു. നേരത്തെ തന്നെ മാര്‍സെലോ ചതിച്ചെന്നും തങ്ങളുടെ കുടുംബ ജീവിതം അത്ര സുഖകരമല്ലെന്നും മൊറേസ് പറഞ്ഞിരുന്നു ഇതിനു പിന്നാലെയാണ് രണ്ടാമതും ഗര്‍ഭിണിയാകുന്ന വാര്‍ത്ത.
തനിക്ക് രണ്ടാമതും കുഞ്ഞുണ്ടാകുന്നു എന്ന കാര്യം തങ്ങളുടെ വൈവാഹിക ജീവിതം മെച്ചപ്പെടുത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതെന്നും മൊറേസ് ടിക്ടോക്കിലൂടെ പറഞ്ഞു.